എഴുന്നേറ്റ് നടക്കാനാവാത്ത ജോൺസന്‌ വീട്ടിലെത്താനുള്ളത് സ്കൂട്ടർ കയറാത്ത വഴി

ജോൺസനെ അമ്മ ഏലിക്കുട്ടിയും ഭാര്യ ത്രേസ്യാമ്മയും ചേർന്ന് റോഡുവരെ എത്താൻ സഹായിക്കുന്നു.
SHARE

കുട്ടനാട് ∙ ശാരീരിക അവശതകൾക്കിടയിലും കുടുംബം പുലർത്താൻ ലോട്ടറി കച്ചവടത്തിനു പോകുന്ന ഭിന്നശേഷിക്കാരനായ ജോൺസനു സുഗമമായി വീട്ടിലെത്താൻ  വഴി വേണം . ചമ്പക്കുളം ഗ്രാമ പഞ്ചായത്ത് 4–ാം വാർഡിൽ നാലുതറ വീട്ടിൽ ജോൺസൺ ലോട്ടറി വ്യാപാരത്തിനായി തന്റെ മുച്ചക്ര സ്കൂട്ടറിലേക്കു കയറാനെത്തുന്ന കാഴ്ച ആരുടെയും കണ്ണു നിറയ്ക്കും. തെക്കേക്കര ഗവ. ഹൈസ്കൂളിനു സമീപമാണു ജോൺസന്റെ വീട്. ടാറിട്ട റോഡിൽ നിന്നു കഷ്ടിച്ച് 50 മീറ്റർ മാത്രമാണു ജോൺസന്റെ വീട്ടിലേക്കുള്ളത്.

  ഈ ദൂരം അരമണിക്കൂറിലേറെ സമയമെടുത്താണു ജോൺസൺ സഞ്ചരിക്കുന്നത്. ഇരു കാലുകൾക്കും സ്വാധീനം നഷ്ടപ്പെട്ട ജോൺസനെ പാടശേഖരത്തിന്റെ ഒരു വശം ചേർന്നുള്ള നടവഴിയിലൂടെയാണ്  അമ്മ ഏലിക്കുട്ടിയും ഭാര്യ ത്രേസ്യാമ്മയും മക്കളും ചേർന്നു സ്കൂട്ടർ ഇരിക്കുന്ന റോഡുവരെ എത്തിക്കുന്നത്. മുന്നിലും പുറകിലും വശങ്ങളിലും നിന്ന് ഊന്നുവടിയിൽ താങ്ങി ഏറെ നേരെ പണിപ്പെട്ടാണു സ്കൂട്ടറിൽ കയറ്റി ഇരുത്തുന്നത്. 1994 ൽ ആണു ജോൺസന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ അപകടമുണ്ടായത്.

വെൽഡിങ് തൊഴിലാളിയിരുന്നു. ആശുപത്രിയിലെ ചികിൽസയ്ക്കുശേഷം നാട്ടിലെത്തി ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലെ ദീർഘ നാളത്തെ ചികിത്സയ്ക്കുശേഷം എഴുന്നേറ്റു നടക്കാനായി. ചികിൽസയ്ക്കുശേഷം നേരിയ  മുടന്തു മാത്രമാണുണ്ടായിരുന്നത്. അതിനുശേഷം വിവാഹിതനായി 2 കുട്ടികളുടെ അച്ഛനുമായി. വിവിധ ജോലികൾ ചെയ്തു സാധാരണ ജീവിതം നയിച്ച ജോൺസൺ 4 വർഷം മുൻപാണ് എഴുന്നേറ്റു നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലെത്തിയത്.

പറക്കമുറ്റാത്ത മക്കളും ഭാര്യയും അമ്മയുമടങ്ങുന്ന കുടുംബം പുലർത്താനാണ്  ജോൺസൺ ലോട്ടറി വ്യാപാരത്തിന് ഇറങ്ങിയത്. ജില്ലാ പഞ്ചായത്തിൽ നിന്നാണ് മുച്ചക്ര സ്കൂട്ടർ ലഭിച്ചത്. സ്കൂട്ടറുമായി വീട്ടിലേക്ക് എത്താൻ സാധിക്കുന്ന വഴി ലഭ്യമായാൽ താൻ ഇപ്പോൾ അനുഭവിക്കുന്ന യാത്രാ ദുരിതം ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കുമെന്നാണു കരേട്ടെ, ജിംനേഷ്യം പരിശീലകൻ കൂടിയായിരുന്ന ജോൺസൺ പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}