ADVERTISEMENT

ആലപ്പുഴ ∙ ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) മത്സരക്രമം പൂർത്തിയായി. 2019ലെ നെഹ്റുട്രോഫി വള്ളംകളിയിൽ ആദ്യ 9 സ്ഥാനങ്ങളിലെത്തിയ ചുണ്ടൻ വളളങ്ങളും ക്ലബുകളുമാണ് ഇത്തവണ സിബിഎല്ലിൽ മത്സരിക്കാൻ അർഹത നേടിയിരുന്നത്. ഇതിൽ സമയത്ത് കരാർ ഒപ്പുവയ്ക്കാത്ത ഗബ്രിയേൽ ചുണ്ടനെ ഒഴിവാക്കി  അന്ന് 10–ാം സ്ഥാനത്തെത്തിയ സെന്റ് പയസ് ടെൻത് ചുണ്ടനെ ഉൾപ്പെടുത്തി.

മത്സരക്രമം: വേദി,  തിയതി

നെഹ്റു ട്രോഫി: സെപ്റ്റംബർ 4
കരുവാറ്റ: സെപ്റ്റംബർ 17
പുളിങ്കുന്ന്: സെപ്റ്റംബർ 24
പിറവം: ഒക്ടോബർ ഒന്ന്
കൊച്ചി മറൈൻ ഡ്രൈവ്: ഒക്ടോബർ 8
കോട്ടപ്പുറം: ഒക്ടോബർ 15
കൈനകരി: ഒക്ടോബർ 22
താഴത്തങ്ങാടി: ഒക്ടോബർ 29
പാണ്ടനാട്: നവംബർ 5
കായംകുളം: നവംബർ 12
കല്ലട: നവംബർ 19
പ്രസിഡന്റ്സ് ട്രോഫി ബോട്ട് റേസ്, കൊല്ലം: നവംബർ 26

സിബിഎൽ യോഗ്യത നേടിയ 9 ചുണ്ടൻവള്ളങ്ങളും ക്ലബ്ബുകളും

മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ: പള്ളാത്തുരുത്തി ബോട്ട് ക്ലബ്
കാരിച്ചാൽ ചുണ്ടൻ : യുണൈറ്റഡ് ബോട്ട് ക്ലബ് (യുബിസി) കൈനകരി
ചമ്പക്കുളം ചുണ്ടൻ : കേരള പൊലീസ് ബോട്ട് ക്ലബ്
നടുഭാഗം ചുണ്ടൻ : എൻസിഡിസി കുമരകം
മങ്കൊമ്പ് സെന്റ് പയസ് ടെൻത് ചുണ്ടൻ: ടൗൺ ബോട്ട് ക്ലബ് കുമരകം
വീയപുരം ചുണ്ടൻ : പുന്നമട ബോട്ട് ക്ലബ്
ദേവസ് ചുണ്ടൻ : വില്ലേജ് ബോട്ട് ക്ലബ് എടത്വ
പായിപ്പാട് ചുണ്ടൻ : വേമ്പനാട് ബോട്ട് ക്ലബ് കുമരകം
ആയാപറമ്പ് പാണ്ടി ചുണ്ടൻ : കുമരകം ബോട്ട് ക്ലബ്

നെഹ്റു ട്രോഫി വിഡിയോ മത്സരം

ആലപ്പുഴ ∙ നെഹ്‌റു ട്രോഫി ജലമേളയുടെ പ്രചാരണത്തിനായി വിഡിയോ മത്സരം നടത്തുന്നു. പശ്ചാത്തല സംഗീതം ഉൾപ്പെടെയുള്ള, ഒരു മിനിറ്റിൽ കവിയാത്ത എച്ച്ഡി ക്വാളിറ്റി വിഡിയോകളാണ് അയയ്ക്കേണ്ടത്. അനിമേഷൻ വിഡിയോകളും പരിഗണിക്കും. പകർപ്പവകാശ ലംഘനമില്ലാത്ത ദൃശ്യങ്ങളേ വിഡിയോയിൽ ഉപയോഗിക്കാവൂ. ഡിവിഡിയിലോ പെൻഡ്രൈവിലോ  എൻട്രികൾ 19 വരെ നൽ‍കാം. ഒന്നാം സ്ഥാനം നേടുന്ന വിഡിയോയ്ക്ക് സ്വർണ നാണയമാണ് സമ്മാനം. എൻട്രികൾ അയയ്ക്കുന്ന കവറിൽ  ‘68-ാമത് നെഹ്‌റു ട്രോഫി ജലമേള- പ്രമോഷൻ വിഡിയോ മത്സരം’ എന്നു രേഖപ്പെടുത്തണം. ഒരാൾക്ക് ഒരു എൻട്രിയേ നൽകാനാകൂ. പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ പ്രത്യേകം പേപ്പറിൽ എഴുതി എൻട്രിക്കൊപ്പം നൽകണം. മേൽവിലാസം: കൺവീനർ, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫിസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688001.

പബ്ലിസിറ്റി കമ്മിറ്റി ഓഫിസ് തുറന്നു

ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളിയുടെ പബ്ലിസിറ്റി കമ്മിറ്റി ഓഫിസ് കലക്ടറേറ്റിൽ   കലക്ടർ വി.ആർ. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സൗമ്യ രാജ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫിസർ ജസ്റ്റിൻ ജോസഫ്, അംഗങ്ങളായ കെ. നാസർ, റോയ് പാലത്ര, എബി തോമസ്, പ്രസ് ക്ലബ് പ്രസിഡന്റ് എസ്. സജിത്ത്, സെക്രട്ടറി ടി.കെ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com