ADVERTISEMENT

സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ ∙ ചേർത്തല, ചെങ്ങന്നൂർ അതിവേഗ കോടതികളിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 7 വർഷമെങ്കിലും പ്രാക്ടീസുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം. 24നു വൈകിട്ട് 5ന് മുൻപ് അപേക്ഷ കലക്ടറേറ്റിൽ നൽകണം. 0477- 2251676.

എംകോം ഫിനാൻസ് പ്രവേശനം

ആലപ്പുഴ ∙ കാർത്തികപ്പള്ളി ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസസിൽ കേരള സർവകലാശാല അനുവദിച്ച എംകോം ഫിനാൻസ് കോഴ്സിൽ പ്രവേശനത്തിന് അവസരം. പട്ടിക വിഭാഗത്തിനും ഒഇസിക്കാർക്കും ഫീസ് ഇളവുണ്ടാകും. 8547005016.

റേഷൻ കാർഡ് പിഎച്ച്എച്ചിലേക്ക് മാറ്റാൻ അപേക്ഷിക്കാം

ആലപ്പുഴ ∙ റേഷൻ കാർഡ് പിഎച്ച്എച്ച് വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷിക്കാം. അക്ഷയ കേന്ദ്രം വഴിയോ civilsupplies.kerala.gov.in എന്ന സിറ്റിസൻ ലോഗിൻ വഴിയോ രേഖകൾ സഹിതമാണ് അപേക്ഷ നൽകേണ്ടത്. സെപ്റ്റംബർ 13 മുതൽ ഒക്ടോബർ 31 വരെ സ്വീകരിക്കും. വിശദവിവരങ്ങൾ താലൂക്ക് സപ്ലൈ ഓഫിസുകളിൽ ലഭിക്കും. ചേർത്തല- 0478 2823058, അമ്പലപ്പുഴ-0477 2252547, കുട്ടനാട്- 0477 2702352, കാർത്തികപ്പളളി-0479 2412751, മാവേലിക്കര-0479 2303231, ചെങ്ങന്നൂർ- 0479 2452276.

തൊഴിലധിഷ്ഠിത കോഴ്സുകൾ

ആലപ്പുഴ ∙ കാർത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫൈഡ് മൾട്ടിമീഡിയ ഡവലപ്പർ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡേറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ അക്കൗണ്ടിങ് ആൻഡ് പബ്ലിഷിങ് എന്നിവയാണ് കോഴ്സുകൾ. അവസാന തീയതി: 20. 0479 2435370.

നാഷനൽ മെഗാ അദാലത്ത് ഇന്ന്

ചെങ്ങന്നൂർ ∙ നാഷനൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നാഷനൽ മെഗാ അദാലത്ത് ഇന്ന് ചെങ്ങന്നൂർ കോടതികളിൽ നടത്തും. നിലവിലുള്ള കേസുകൾ രമ്യമായി പരിഹരിക്കാൻ അദാലത്തിൽ സൗകര്യമുണ്ട്. മജിസ്ട്രേട്ട് കോടതികളിൽ നടന്നു വരുന്ന കേസുകൾക്കു കുറഞ്ഞ പിഴ അടച്ച് നിയമ നടപടികളിൽ നിന്ന് ഒഴിവാകാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com