ADVERTISEMENT

ചെങ്ങന്നൂർ∙ രാജ്യം 75–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി വിവിധ സംഘടനകൾ പരിപാടികൾ നടത്തി. എല്ലാ വീടുകളിലും ദേശീയപതാക എത്തിക്കാൻ സ്കൂൾ വിദ്യാർഥികൾ അടക്കമുള്ളവർ രംഗത്തെത്തി.

ചിന്മയ വിദ്യാലയ യുവകേന്ദ്ര

ചെങ്ങന്നൂർ ∙ ചിന്മയ വിദ്യാലയ യുവകേന്ദ്ര നടത്തിയ സ്വാതന്ത്ര്യദിനാഘോഷ റാലി നഗരസഭാധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. അങ്ങാടിക്കൽ എസ്‌സിആർവി സ്കൂൾ അധ്യാപകൻ എം.കെ.മനോജ് ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. 

നഗരസഭ ഓഫിസിനു മുന്നിലെ ഗാന്ധിപ്രതിമയുടെ മുന്നിൽ 75 ദീപങ്ങൾ തെളിച്ചു. നഗരസഭ കൗൺസിലർമാരായ അശോക് പടിപ്പുരക്കൽ, മനു കൃഷ്ണൻ, സ്കൂൾ വൈസ് പ്രസിഡന്റ് എം.പി.പ്രതിപാൽ പുളിമൂട്ടിൽ, മാനേജർ സി.അശോക്, പ്രിൻസിപ്പൽ ആർ.പ്രീതി എന്നിവർ പ്രസംഗിച്ചു.

alappuzha-flag-hosting
എൻഎസ്എസ് ചെങ്ങന്നൂർ താലൂക്ക് യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ് പി.എൻ.സുകുമാരപ്പണിക്കർ ദേശീയപതാക ഉയർത്തുന്നു.

പെണ്ണുക്കര ഗവ.യുപി സ്കൂൾ

ചെങ്ങന്നൂർ ∙ പെണ്ണുക്കര ഗവ.യുപി സ്കൂൾ വിദ്യാർഥികൾ മഹാത്മാഗാന്ധിയുടെ ചെങ്ങന്നൂർ സന്ദർശനവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ചു. ഗാന്ധിജിയുടെ സ്വീകരണ യോഗത്തിൽ ഈശ്വര പ്രാർഥന ചൊല്ലിയ നാഗസ്വര വിദ്വാൻ ചെങ്ങന്നൂർ ശിവശങ്കരപ്പണിക്കർ ഓർമകൾ കുട്ടികളുമായി പങ്കുവച്ചു. ശിവശങ്കരപ്പണിക്കർ, താഴമൺമഠത്തിൽ തന്ത്രി കണ്ഠര് രാജീവര് എന്നിവരെ ആദരിച്ചു. ഗാന്ധിയൻ സന്ദേശ പ്രചാരകനായ കെ.ആർ.പ്രഭാകരൻ നായർ ബോധിനി, പ്രധാനാധ്യാപിക പി.എസ്.ശ്രീകുമാരി എന്നിവർ പ്രസംഗിച്ചു.

മുളക്കുഴ സഹകരണ ബാങ്ക്

മുളക്കുഴ ∙ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി ബാങ്ക് പ്രസിഡന്റ് വേണു മുളക്കുഴ ദേശീയപതാക ഉയർത്തി. ബോർഡ് അംഗങ്ങളായ സന്തോഷ് കാരക്കാട്, പി.ഇ.ഷെരീഫ്, എം.എൻ.കുട്ടപ്പൻ പിള്ള, പി.ആർ.സുകുമാരൻ, റെനി സാമുവേൽ, ജോർജി ചെറിയാൻ, ലീലാ ലക്ഷ്മണൻ, വി.ആർ.വിജയമ്മ, സെക്രട്ടറി ആർ.രശ്മി തുടങ്ങിയവർ പ്രസംഗിച്ചു.

നാഷനൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ്

ചെങ്ങന്നൂർ ∙ നാഷനൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിന്റെ നേതൃത്വത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. വീരമൃത്യു വരിച്ച ജവാൻമാരുടെ അമ്മമാരെ ആദരിക്കുകയും വൃക്ഷത്തൈ നടീൽ, രക്തദാനം, മെഡിക്കൽ ക്യാംപ് എന്നിവ സംഘടിപ്പിക്കുകയും ചെയ്യും. 

സംസ്ഥാനതല ഉദ്ഘാടനം പുലിയൂരിൽ നടന്നു. വീരമൃത്യു വരിച്ച സൈനികൻ പുലിയൂർ തോനയ്ക്കാട് ചാത്തമേൽ വീട്ടിൽ ജയപ്രകാശിന്റെ മാതാവ് തങ്കമ്മയെ സംസ്ഥാന പ്രസിഡന്റ് ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ആദരിച്ചു. സ്മൃതി മണ്ഡപത്തിൽ പതാക ഉയർത്തി. പി.കെ.വിജയൻ, രാജേഷ് ഇലഞ്ഞിമേൽ, കല, ബീന എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com