ADVERTISEMENT

അമ്പലപ്പുഴ ∙ കേരള സന്ദർശനത്തിനിടെ ഗാന്ധിജി അന്തിയുറങ്ങിയ കരുമാ‌ടി മൂസാവരി ബംഗ്ലാവ് ദേശീയ മ്യൂസിയമാക്കി മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യത്തിൽ ഇനിയും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അനുകൂല തീരുമാനമെടുത്തിട്ടില്ല. രണ്ടര ഏക്കർ വരുന്ന ബംഗ്ലാവും പരിസരവും സർക്കാർ കെട്ടിടങ്ങൾ പ്രവർത്തിക്കുകയാണ്.

ഗാന്ധിജി അന്തിയുറങ്ങിയ മുറിയാകട്ടെ, സംരക്ഷിക്കുന്നതുമില്ല. പരിസരം കാടുകയറിയ നിലയിലാണ്. എന്നാൽ, സമീപത്ത് പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രം 3 കോടി രൂപ ചെലവഴിച്ച് നിർമിച്ചിട്ടുമുണ്ട്. തിരുവനന്തപുരത്തു നിന്ന് ബോട്ടിൽ വരുന്ന വഴിയാണ് 1937 ജനുവരി 17ന് ഗാന്ധിജി ബംഗ്ലാവിൽ താമസിച്ചത്. അടുത്ത ദിവസം തകഴി വരെ കാൽനടയായി പോയി. തുടർന്ന് ബോട്ടിൽ വൈക്കത്തേക്ക് പോകുകയും ചെയ്തു. ഗാന്ധിജിയെ നേരിൽ കാണാൻ ഒട്ടേറെപ്പേർ ബംഗ്ലാവിൽ എത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com