ADVERTISEMENT

പോളിടെക്നിക് ലാറ്ററൽ എൻട്രി

ചേർത്തല∙ ജില്ലയിലെ ചേർത്തല ഗവ. പോളിടെക്നിക് കോളജ്, കായംകുളം ഗവ.വനിതാ പോളിടെക്നിക് കോളജ്, പുന്നപ്ര കാർമൽ പോളിടെക്നിക് കോളജ്, പുന്നപ്ര കേപ്പ്, അരൂർ കെൽട്രാക് എന്നീ സ്ഥാപനങ്ങളിൽ ലാറ്ററൽ എൻട്രി മുഖേന മൂന്നാം സെമസ്റ്റർ ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന്റെ റാങ്ക് ലിസ്റ്റ് പ്രകാരം പേര് റജിസ്റ്റർ ചെയ്തവർക്കായുള്ള കൗൺസിലിങ് ചേർത്തല ഗവ. പോളിടെക്നിക് കോളജിൽ 17, 20 തീയതികളിൽ നടത്തും. അപേക്ഷകർ റാങ്ക് പ്രകാരം നിർദേശിച്ചിട്ടുള്ള തീയതിയിലും സമയത്തും രക്ഷിതാവിനോടൊപ്പം അസൽ രേഖകളും, ഫീസും സഹിതം നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക് www.polyadmission.org/let, www.gptccherthala.org. ഫോൺ: 9494695169, 9447779503.

ഗതാഗതം നിരോധിച്ചു 

ചേർത്തല ∙ ചേർത്തല – അരൂക്കുറ്റി റോഡിൽ പൂച്ചാക്കൽ ജംക്‌ഷൻ മുതൽ വീരമംഗലം ജംക്‌ഷൻ വരെയുള്ള ഭാഗത്ത് ടാറിങ് നടക്കുന്നതിനാൽ നാളെമുതൽ ജോലി പൂർത്തിയാകുന്നതുവരെ പൂച്ചാക്കൽ ജംക്‌ഷൻ മുതൽ വീരമംഗലം വരെ ഗതാഗതം നിരോധിച്ചു. അരൂക്കുറ്റി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പൂച്ചാക്കൽ ഇലക്ട്രിസിറ്റി ജംക്‌ഷനിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞ് തളിയാപറമ്പ് വഴി പോകണം. അരൂക്കുറ്റിയിൽനിന്നു ചേർത്തലയ്ക്കു പോകുന്ന വാഹനങ്ങൾ ബ്ലോക്ക് ഓഫിസിൽനിന്ന് നാൽപത്തെണ്ണീശ്വരം വഴി തിരിഞ്ഞ് തളിയാപറമ്പ് വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com