ആലപ്പുഴ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് 4 ലക്ഷം പേർക്ക്

idukki news
SHARE

ആലപ്പുഴ∙ സംസ്ഥാനത്തെ കോവിഡ് മരണനിരക്ക് ഏറ്റവും കൂടിയത് ആലപ്പുഴ ജില്ലയിൽ. 1.32 ശതമാനമാണ് മരണനിരക്ക്. കണ്ണൂരാണ് രണ്ടാമത്, 1.27 %. ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 5,265 ആയി. മരിച്ചവരുടെ എണ്ണത്തിൽ എട്ടാം സ്ഥാനത്താണു ജില്ല. ജില്ലയിലെ കോവിഡ് കേസുകൾ നാലുലക്ഷം കടന്നു. ഇക്കഴി‍ഞ്ഞ വെള്ളി വരെയുള്ള കണക്കു പ്രകാരം ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് 4,00,196 പേർക്കാണ്. 374 പേർ ചികിത്സയിലുണ്ട്.

കോവിഡ് മരണനിരക്ക് 

കോവിഡ് ബാധിത മരണസംഖ്യയെ ആകെ കോവിഡ് ബാധിതരുടെ എണ്ണം കൊണ്ടു ഹരിച്ചാൽ ലഭിക്കുന്നതാണ് മരണനിരക്ക്. ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും മറ്റു ജില്ലകളെ അപേക്ഷിച്ചു കുറവാണെങ്കിലും മരണനിരക്ക് ഏറ്റവും കൂടുതൽ ജില്ലയിലാണ്. അതായത്, 100 പേർക്ക് കോവിഡ് ബാധിച്ചാൽ മരണസാധ്യത 1.32 ശതമാനമാണ്.

വാക്സീൻ  സ്വീകരിച്ചവർ 17,35,066

ജില്ലയിൽ ഇതുവരെ വാക്സീൻ സ്വീകരിച്ചത് 17,35,066 പേർ. രണ്ടാം ഡോസ് 16,09,453 പേർ സ്വീകരിച്ചു. ആകെ വിതരണം ചെയ്ത വാക്സീൻ ഡോസുകളുടെ എണ്ണം 33,44,519.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}