ആലപ്പുഴ ജില്ലയിൽ ഇന്ന് (19-08-2022); അറിയാൻ, ഓർക്കാൻ

alappuzha-map
SHARE

പാചക പരിശീലനം

ആര്യാട്∙ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ പ്രവർത്തിക്കുന്ന എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 10 ദിവസത്തെ സൗജന്യ പാചക പരിശീലനം  നടത്തുന്നു. 18നും 45നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. അഭിമുഖം 20ന് രാവിലെ 10.30ന്. 0477-2292428, 83300 11815.

പോളിടെക്നിക്കിൽ ഒഴിവ് 

ആലപ്പുഴ∙ ഐഎച്ച്ആർഡിയുടെ കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക് കോളജിൽ കംപ്യൂട്ടർ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിൽ ഡെമോൺസ്‌ട്രേറ്റർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 24ന് രാവിലെ 10ന്. 0476 2623597.

ഡ്രൈവർമാർക്ക് പരിശീലനം

ആലപ്പുഴ∙ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിൽ ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നു. സ്ഫോടക വസ്തുക്കൾ, എൽപിജി ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപന്നങ്ങൾ, രാസപദാർഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യൽ, സുരക്ഷിത ഗതാഗതം എന്നീ വിഷയങ്ങളിൽ 24, 25, 26 തീയതികളിലാണ് ക്ലാസ്. 0471 -2779200, 90748 82080.

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ∙ കെൽട്രോണിന്റെ ആലുവ നോളജ് സെന്ററിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് /പ്രഫഷനൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, പ്രഫഷനൽ ഡിപ്ലോമ ഇൻ സിവിൽ ആർക്കിടെക്ചർ ഡ്രാഫ്റ്റിങ്‌ ആൻഡ് ലാൻഡ് സർവേ, ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്‌ വിത്ത് സ്പെഷലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്‌ എന്നിവയാണ് കോഴ്‌സുകൾ. 81368 02304,04842632321.

അധ്യാപക ഒഴിവ് 

ചെങ്ങന്നൂർ ∙ ഗവ.വിഎച്ച്എസ്എസ് ഫോർ ഗേൾസിൽ എച്ച്എസ്ടി ഹിന്ദി അധ്യാപക ഒഴിവുണ്ട്. നാളെ   11 നു കൂടിക്കാഴ്ച.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}