ADVERTISEMENT

ആലപ്പുഴ ∙ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്ര ഭാരതത്തിന്റെ ഭാവിരാഷ്ട്രീയത്തിന്റെ ദിശാസൂചികയാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഡിസിസി ജനറൽ ബോഡി യോഗവും ഭാരത് ജോഡോ സംഘാടകസമിതി യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി  അഖിലേന്ത്യാ പദയാത്ര നടത്തണമെന്നത് ഉദയ്പുർ ചിന്തൻ ശിബിരത്തിൽ താൻ മുന്നോട്ട് വച്ച നിർദേശമാണെന്നും അത് എഐസിസി അംഗീകരിക്കുകയായിരുന്നെന്നും രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു. 

ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ് അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി, എം.ലിജു, ഷാനിമോൾ ഉസ്മാൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, എം.ജെ.ജോബ്, കെ.പി.ശ്രീകുമാർ, കോശി എം.കോശി, ഡി.സുഗതൻ, എം.മുരളി, അജയ് തറയിൽ, ജോൺസൺ ഏബ്രഹാം, എബി കുര്യാക്കോസ്, ഇ.സമീർ, കറ്റാനം ഷാജി, സി.കെ.ഷാജിമോഹൻ, എൻ.രവി, ബി.ബൈജു, മാന്നാർ അബ്ദുൽ ലത്തീഫ്, എസ്.ശരത്, അനിൽ ബോസ്, നെടുമുടി ഹരികുമാർ, ടി.സുബ്രഹ്മണ്യദാസ്, ജി.സഞ്ജീവ് ഭട്ട്, ബിന്ദു ബൈജു, ടിജിൻ ജോസഫ്, നിതിൻ പുതിയിടം എന്നിവർ പ്രസംഗിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com