ADVERTISEMENT

ആലപ്പുഴ ∙ വർഗീയ ഫാഷിസ്റ്റുകളുടെയും കോർപറേറ്റുകളുടെയും ചങ്ങാത്തഭരണം രാജ്യത്തെ സാധാരണക്കാരുടെയും കൃഷിക്കാരുടെയും ജീവിതം ദുരിതപൂർണമാക്കുമ്പോൾ കമ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യം കൂടുതൽ അനിവാര്യമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.ജയചന്ദ്രൻ പറഞ്ഞു. ആലപ്പുഴ വലിയ ചുടുകാട്ടിലും കണ്ണർകാട്ടും നടന്ന പി.കൃഷ്ണപിള്ള അനുസ്‌മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മും സിപിഐയും ചേർന്നാണ് പി.കൃഷ്ണപിള്ളയുടെ ചരമവാർഷിക ദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചത്. വലിയചുടുകാട്ടിലെ സമ്മേളനത്തിൽ സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. കണ്ണർകാട് സ്മൃതി മണ്ഡപത്തിലെ സമ്മേളനത്തിൽ മന്ത്രി പി.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ദിനാചരണ കമ്മിറ്റി പ്രസിഡന്റ് ബിമൽ റോയ് അധ്യക്ഷത വഹിച്ചു.

എ.എം.ആരിഫ് എംപി, എംഎൽഎമാരായ എച്ച്.സലാം, പി.പി.ചിത്തരഞ്ജൻ, സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ, കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാത, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.വി.സത്യനേശൻ, സി.ബി.ചന്ദ്രബാബു, പി.ജ്യോതിസ്സ്, ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യരാജ്, ദിനാചരണ കമ്മിറ്റി സെക്രട്ടറി എസ്.രാധാകൃഷ്ണൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ, ജില്ലാ കൗൺസിൽ അംഗങ്ങളായ ഡി.ഹർഷകുമാർ, എൻ.എസ്.ശിവപ്രസാദ്, ആർ.സുഖലാൽ, ജി.വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com