ഒരേ ക്ലാസിൽ 3 ജോടി ഇരട്ടക്കുട്ടികൾ; ഡബിളിൽ ട്രിപ്പിൾ സന്തോഷം

HIGHLIGHTS
  • ഇരട്ടകളായ അമ്മമാരുടെ ഇരട്ടകളായ മക്കൾ ഒരേ ക്ലാസിൽ; കൂട്ടിന് ഒരു ജോടി ഇരട്ടകളും
ആലപ്പുഴ ഗവ. മോ‍ഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ക്ലാസിൽ പ്രവേശനം നേടിയ ഇരട്ട സഹോദരിമാരായ ലയ സുജിത്ത്– ലെന സുജിത്ത്, അ‍ഞ്ജന–അർച്ചന, അനിറ്റ– അലീന എന്നിവർ. ചിത്രം: മനോരമ.
SHARE

ആലപ്പുഴ ∙ ഇരട്ടകളായ അമ്മമാരുടെ ഇരട്ടകളായ മക്കൾ ഒരേ ക്ലാസിൽ പ്രവേശനം നേടി. ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് ക്ലാസിലാണ് ഇരട്ട സഹോദരിമാരായ സോനയുടെയും സോബിയുടെയും ഇരട്ടകളായ മക്കൾ പഠിക്കുന്നത്. ഇവർക്കു കൂട്ടായി മറ്റൊരു ജോ‍ഡി ഇരട്ടക്കുട്ടികളും ക്ലാസിലുണ്ട്. കൈചൂണ്ടിമുക്ക് പറമ്പിൽ ഹൗസിൽ ജോസഫ് ബംഗ്ലാപറമ്പ്, ലീലാമ്മ ദമ്പതികളുടെ മക്കളാണ് സോനയും സോബിയും. സോനയുടെ മക്കളാണ് ലയ സുജിത്തും ലെന സുജിത്തും. സോനയുടെ ഭർത്താവ് പി.എ.സുജിത് വിദേശത്താണ്. കൈചൂണ്ടിമുക്കിലെ കുടുംബ വീട്ടിലാണ് ഇവരുടെ താമസം. മൂത്തമകൾ പ്ലസ്ടു കഴിഞ്ഞു.

തത്തംപള്ളി കണിയാംപറമ്പിൽ വീട്ടിൽ ടിജോ ജോസഫാണ് സോബിയുടെ ഭർത്താവ്. അനീറ്റ മരിയ വർഗീസ്, അലീസ ഫിലോ വർഗീസ് എന്നിവരാണ് സോബിയുടെയും ടിജോയുടെയും മക്കൾ. ഇളയ കുട്ടിക്ക് രണ്ടു വയസ്സ്. നാലു പേർക്കും ആദ്യ അലോട്മെന്റിൽ തന്നെ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അഡ്മിഷൻ ലഭിക്കുകയായിരുന്നു. ഇവർക്കു പുറമേ ഡി.ഷിബു, സി.ഡി.ധന്യ ദമ്പതികളുടെ ഇരട്ടക്കുട്ടികളായ ഡി.അർച്ചന, ഡി.അഞ്ജന എന്നിവരും ഇതേ ക്ലാസിൽ പ്രവേശനം നേടി. ഇതോടെയാണ് ഒരേ ക്ലാസിൽ 3 ജോടി ഇരട്ടക്കുട്ടികൾ എത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}