പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ്: 2551 പേർക്കു പ്രവേശനം

apply-for-scole-kerala-plus-one-admission
Representative Image. Photo Credit: AjayTvm/Shutterstock
SHARE

ആലപ്പുഴ ∙ പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ജില്ലയിൽ അപേക്ഷിച്ച 4189 വിദ്യാർഥികളിൽ 2551 പേർക്കു പ്രവേശനം ലഭിച്ചു. 476 സീറ്റുകൾ ഇനിയും ഒഴിവുണ്ട്. പ്രവേശനം ലഭിച്ചവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. 12നു രാവിലെ 10 മുതൽ 13നു വൈകിട്ട് 5 വരെയാണ് പ്രവേശനസമയം. പ്രവേശനസമയത്ത് വിദ്യാർഥികൾ അലോട്മെന്റ് ലെറ്റർ അഡ്മിൻ യൂസറിലെ ‘Print Allotment Letter’ എന്ന മെനുവിലൂടെ പ്രിന്റ് എടുത്തു നൽകണം.

വേക്കൻസി ലിസ്റ്റ് 15ന്  

സപ്ലിമെന്ററി അലോട്മെന്റിനു ശേഷമുള്ള സ്കൂൾതല വേക്കൻസി ലിസ്റ്റ് 15നു പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വോട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിനായി അപ്പോൾ അപേക്ഷിക്കാം. പ്രവേശനം നേടിയ ജില്ലയ്ക്കകത്ത് സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കുള്ള മാറ്റത്തിനോ കാൻഡിഡേറ്റ് ലോഗിനിലെ Apply for School/Combination Transfer എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഒരു അലോട്മെന്റ് കൂടി ബാക്കി

സ്കൂൾ, കോമ്പിനേഷൻ അലോട്മെന്റിനു ശേഷവും പ്രവേശനം ലഭിക്കാത്തവർ‍ക്കായി ഒരു സപ്ലിമെന്ററി അലോട്മെന്റ് കൂടിയുണ്ടാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA