ADVERTISEMENT

ആലപ്പുഴ∙ ആധാർ– വോട്ടർപട്ടികയുമായി ബന്ധിപ്പിക്കുന്നതിൽ ആലപ്പുഴ ജില്ല ഒന്നാമത്. ജില്ലയിൽ 2,54,123 പേരാണ് ഇതുവരെ ആധാർ വോട്ടർപട്ടികയുമായി ബന്ധിപ്പിച്ചത്. കൊല്ലം ജില്ലയാണ് രണ്ടാമത്. സംസ്ഥാനത്ത് ആദ്യമായി 100 ശതമാനം നേട്ടം കൈവരിച്ചത് ഹരിപ്പാട് മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്താണ്.

വോട്ടർമാരുടെ വിവരങ്ങൾ ഉറപ്പാക്കുക, വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കുക തുടങ്ങിയവ ലക്ഷ്യമിടുന്ന ബന്ധിപ്പിക്കൽ നടപടികൾ ഒക്ടോബർ 25ന് മുൻപു പൂർത്തിയാക്കാനാണു തീരുമാനം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ www.nvsp.in എന്ന വെബ്‌സൈറ്റ് വഴിയോ വോട്ടർ ഹെൽപ്​ലൈൻ ആപ് വഴിയോ ഫോറം 6 ബി പൂരിപ്പിച്ച് ലിങ്കിങ് നടത്താം. ഇതിനായി കലക്ടറേറ്റുകളിലും താലൂക്ക് ഓഫിസുകളിലും മറ്റ് സർക്കാർ ഓഫിസുകളിലും ഹെൽപ് ഡസ്‌ക് പ്രവർത്തിക്കുന്നുണ്ട്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com