ADVERTISEMENT

കേരള സർവകലാശാലപുതുക്കിയ പരീക്ഷാത്തീയതി

തിരുവനന്തപുരം∙ കേരള സർവകലാശാല സെപ്റ്റംബർ 14 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എംഎ സംസ്കൃതം ജനറൽ പരീക്ഷ സെപ്റ്റംബർ 30 ലേക്ക് മാറ്റി.

എംകോം  വൈവ പരീക്ഷ മാറ്റി 

 26 മുതൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എംകോം റെഗുലർ/സപ്ലിമെൻററി, ജൂൺ 2022 വൈവ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ടൈംടേബിൾ

വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ബിഎ/ബികോം/ബിഎസ്‌സി കംപ്യൂട്ടർ സയൻസ്/ബിഎസ്‌സി മാത്തമാറ്റിക്സ്/ബിബിഎ/ബിസിഎ കോഴ്സുകളുടെ മൂന്നും നാലും സെമസ്റ്റർ പരീക്ഷകൾ ഒക്ടോബർ 27 മുതൽ നടത്തും.

എംജി സർവകലാശാലപരീക്ഷത്തീയതി

∙ ത്രിവത്സര, പഞ്ചവത്സര എൽഎൽബി കോഴ്സുകളുടെ യഥാക്രമം 6, 10 സെമസ്റ്റർ പരീക്ഷകൾ ഒക്ടോബർ 10നും 5, 9 സെമസ്റ്റർ പരീക്ഷകൾ നവംബർ 7നും ആരംഭിക്കും.   

താൽക്കാലിക നിയമനം

∙ സ്‌കൂൾ ഓഫ് ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പ്രോജക്ടിൽ ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ സയൻസിൽ കുറഞ്ഞത് 55% മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണു യോഗ്യത. ഇ–മെയിൽ: inlandfishingwomen@gmail.com. ഫോൺ: 9745036528.

കുഫോസ് സ്പോട് അഡ്മിഷൻ 26ന്

പനങ്ങാട്∙ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) എംബിഎ കോഴ്സിൽ ഒഴിവുള്ള എസ്‌സി, ഈഴവ, മത്സ്യത്തൊഴിലാളികളുടെ മക്കൾ എന്നിവർക്കായുള്ള സംവരണ സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ 26നു 9.30നു നടക്കും.

പ്രീഫാബ്, മോഡേൺ‌ പെയിന്റിങ് പരിശീലനം

മാവേലിക്കര ∙ നിർ‌മിതി കേന്ദ്രം ചെട്ടികുളങ്ങര മേഖല കേന്ദ്രത്തിൽ പ്രീഫാബ്, മോഡേൺ‌ പെയിന്റിങ് എന്നിവയിൽ സ്റ്റൈപന്റോടെ പരിശീലനം നൽകുന്നു. 18നും 40നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 26നു മുൻപായി റീജിനൽ എൻജിനീയർ, നിർമിതി കേന്ദ്രം, ഈരേഴ വടക്ക്, ചെട്ടികുളങ്ങര എന്ന വിലാസത്തിൽ ലഭിക്കണം. 04792349503

വൈദ്യുതി മുടക്കം

ചെങ്ങന്നൂർ ∙ കല്ലുവരമ്പ്, കടന്തോട്ടുപാലം, വാഴക്കൂട്ടം, ബ്ലോക്ക്പടി ഭാഗങ്ങളിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com