ADVERTISEMENT

കായംകുളം∙ കൃഷ്ണപുരത്ത് വീടിന്റെ പരിസരത്ത് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 30 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം എക്സൈസ് പിടിച്ചെടുത്തു. കായംകുളം എക്സൈസ് റേഞ്ച് സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും നടത്തിയ പരിശോധനയിൽ കൃഷ്ണപുരം പുള്ളിക്കണക്ക് മോഹനം വീട്ടിൽ മോഹനക്കുറുപ്പിനെ (62) പ്രതിയാക്കി കേസെടുത്തു. പുള്ളിക്കണക്ക് ഭാഗത്ത് ഇയാൾ താമസിക്കുന്ന വീടിന്റെ വടക്ക് ഭാഗത്തെ ഷെഡിന് പിന്നിൽ ബിഗ് ഷോപ്പറിൽ ഒളിപ്പിച്ച നിലയിലാണ് മദ്യം കണ്ടെടുത്തത്.

30 കുപ്പികളിലെ 13.125 ലീറ്റർ മദ്യമാണ് പിടികൂടിയത്. വീടിന്റെ പരിസരത്ത് മദ്യം സംഭരിച്ച് വിൽപന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. പ്രിവന്റീവ് ഓഫിസർമാരായ കെ.ഐ.ആന്റണി, വി. രമേശൻ ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫിസർ എം.അബ്ദുൽ ഷുക്കൂർ , സിവിൽ എക്സൈസ് ഓഫിസർമാരായ വി.കെ.രാജേഷ്കുമാർ , എം.പ്രവീൺ, രാഹുൽ കൃഷ്ണൻ, വനിതാ സിവിൽ എക്സൈസ്   ഓഫിസർ ഷൈനി നാരായണൻ, ഭാഗ്യനാഥ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com