ADVERTISEMENT

ആലപ്പുഴ ∙ ദേശീയപാത സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ നഷ്ടപരിഹാരമായി നൽകിയത് 2800 കോടി രൂപ. ആകെ 3180 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. വ്യാപാരികൾക്കും കടകൾക്കുമായി 23 കോടി രൂപ നഷ്ടപരിഹാരം നൽകിയെന്നും അധികൃതർ അറിയിച്ചു. രേഖകൾ ഹാജരാക്കാത്തവർക്ക് ഒഴികെ നഷ്ടപരിഹാരം നൽകിവരികയാണ്.

കെട്ടിടങ്ങളുടെ എസ്റ്റിമേറ്റിൽ വന്ന പിഴവുകൾ തിരുത്തി നഷ്ടപരിഹാരത്തുകയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഏകദേശം 1500 കെട്ടിട ഉടമകളാണ് ആദ്യം കണക്കാക്കിയ തുക മതിയാകില്ലെന്ന പരാതി ഉന്നയിച്ചത്. തുടർന്ന് വീണ്ടും കണക്കെടുപ്പ് നടത്തുകയായിരുന്നു. വൈകാതെത്തന്നെ ഇവർക്കുള്ള തുകയുടെ വിതരണവും പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.

നഷ്ടപരിഹാരം കിട്ടിയിട്ടും സ്ഥലം വിട്ടുനൽകുന്നില്ല

നഷ്ടപരിഹാരം ലഭിച്ചിട്ടും പലരും സ്ഥലം വിട്ടുനൽകാത്തതു നിർമാണത്തെ ബാധിക്കുന്നുണ്ട്. പല തീയതികൾ പറഞ്ഞെങ്കിലും ആളുകൾ സ്ഥലം വിട്ടുനൽകാൻ മടിക്കുന്നെന്നാണ് അധികൃതർ പറയുന്നത്. ഇതു നിർമാണ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കും. കായംകുളം മേഖലയിൽ കെട്ടിടം പൊളിക്കുന്നതിനു വേണ്ടി ആളുകളെ ബലംപ്രയോഗിച്ചു മാറ്റേണ്ടിവന്നിരുന്നു. നിലവിൽ നഗരത്തിലും വണ്ടാനം, ചേർത്തല, കായംകുളം ഭാഗങ്ങളിലുമാണ് റോഡരികിലെ മരങ്ങൾ മുറിച്ചു മാറ്റുന്നത്. കൃഷ്ണപുരം മുതൽ തുറവൂർ മഹാക്ഷേത്രം വരെയുള്ള ഭാഗത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com