ADVERTISEMENT
അമ്പലപ്പുഴ ∙ ദേശീയപാതയിൽ കളർകോട് ബ്ലോക്ക് ഓഫിസ് ജംക്‌ഷനു തെക്കുവശം വാഹനങ്ങളുടെ കൂട്ടയിടി. ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. യാത്രക്കാർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന മിനിലോറിയുടെ പിന്നിൽ കാറിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നിയന്ത്രണം വിട്ട മിനിലോറി എതിരെവന്ന കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസിലിടിച്ചു. മുൻഭാഗം തകർന്ന മിനിലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ പുന്നപ്ര പൊലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com