പകൽ കത്തും, രാത്രിയിൽ കത്തില്ല; കെഎസ്ഇബിക്കു മുന്നിൽ കൗൺസിലർമാരുടെ കുത്തിയിരിപ്പ് സമരം

alappuzha-protest
തെരുവുവിളക്കുകൾ പ്രവർത്തിക്കുന്നതിനായി സ്ഥാപിച്ച ടൈമർ ക‍ൃത്യമാക്കാത്തതിൽ പ്രതിഷേധിച്ചു മാവേലിക്കര നഗരസഭ കൗൺസിലർമാരായ സജീവ് പ്രായിക്കര, മനസ് രാജപ്പൻ എന്നിവർ വൈദ്യുതി ഓഫിസിൽ കുത്തിയിരിപ്പ് സമരം നടത്തിയപ്പോൾ.
SHARE

മാവേലിക്കര ∙ തെരുവുവിളക്കുകൾ പ്രവർത്തിക്കുന്നതിനായി സ്ഥാപിച്ച ടൈമർ ക‍ൃത്യമാക്കാത്തതിൽ പ്രതിഷേധിച്ചു നഗരസഭ കൗൺസിലർമാരായ സജീവ് പ്രായിക്കര, മനസ് രാജപ്പൻ എന്നിവർ വൈദ്യുതി ഓഫിസിൽ കുത്തിയിരിപ്പ് സമരം നടത്തി. നഗരസഭ 5, 6 വാർഡുകളിൽ ടൈമർ സ്ഥാപിച്ചിട്ടും പകൽ പ്രകാശിക്കുകയും രാത്രിയിൽ പ്രകാശിക്കാതിരിക്കുകയും ചെയ്യുന്നതു സംബന്ധിച്ചു പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലായെന്നാണു കൗൺസിലർമാരുടെ ആക്ഷേപം. നഗരസഭ അധ്യക്ഷൻ കെ.വി.ശ്രീകുമാർ സ്ഥലത്തെത്തി കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ എസ്.രാജീവുമായി നടത്തിയ ചർച്ചയിൽ പ്രശ്നം ഉടൻ പരിഹരിക്കാമെന്ന ഉറപ്പിലാണു സമരം അവസാനിപ്പിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA