ADVERTISEMENT

കറ്റാനം ∙ കട്ടച്ചിറ മങ്കുഴി 344-ാം നമ്പർ എസ്എൻഡിപി ശാഖാ യോഗം കരിമുട്ടത്ത് ദേവീക്ഷേത്രത്തിലെ ദേവീ ഭാഗവത നവാഹയജ്ഞം ഇന്നു മുതൽ അടുത്ത മാസം 5 വരെ നടക്കും. ഇന്ന് രാവിലെ 7 ന് ഭദ്രദീപപ്രതിഷ്ഠ, ദിവസവും രാവിലെ 5 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 7ന് ദേവീഭാഗവത പാരായണം, 12 ന് ആചാര്യ പ്രഭാഷണം, 12.30ന് അന്നദാനം, വൈകിട്ട് 5ന് ദേവീമാഹാത്മ്യപാരായണം, 6.30ന് ക്ഷേത്ര ദീപാരാധന, 7 ന് പ്രഭാഷണം, ഭജന, ദീപാരാധന, അവസാന ദിവസമായ 5ന് വൈകിട്ട് 4ന് അവഭൃഥസ്നാന ഘോഷയാത്ര തുടങ്ങിയവ നടക്കും.

ചാരുംമൂട് ∙ നൂറനാട് മുതുകാട്ടുകര ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഇന്ന് ആരംഭിച്ച് അടുത്ത മാസം 5ന് സമാപിക്കും. ഇന്ന് 7ന് ക്ഷേത്രതന്ത്രി ചേന്ദമംഗലത്ത് സിപിഎസ് പരമേശ്വരൻ ഭട്ടതിരി ഉദ്ഘാടനം നിർവഹിക്കും. എല്ലാ ദിവസവും ദേവീ ഭാഗവത പാരായണം, ദേവീ കീർത്തന ആലാപനം, ദീപക്കാഴ്ച, അരങ്ങേറ്റങ്ങൾ, ക്ഷേത്ര മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിര, നൃത്തനൃത്യങ്ങൾ എന്നിവ ഉണ്ടാകും. 2ന് വൈകിട്ട് 5ന് പൂജവയ്പ്, 5ന് 7 ന് പൂജയെടുപ്പും ഇളമുള ഇല്ലം സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിദ്യാരംഭവും നടക്കും.

ചെട്ടികുളങ്ങര ∙ ദേവീ ക്ഷേത്രത്തിൽ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ നവരാത്രി സംഗീതോത്സവം തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. നാദസ്വര വിദ്വാൻ ഡോ.എൻ.ആർ.നെന്മാറ കണ്ണനു ചെട്ടികുളങ്ങരയമ്മ ഗാനപൂർണശ്രീ പുരസ്കാരം പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി സമർപ്പിച്ചു. കൺവൻഷൻ വൈസ് പ്രസിഡന്റ് പി.കെ.രജികുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.മനോജ് കുമാർ, ജോയിന്റ് സെക്രട്ടറി എൻ.രാധാകൃഷ്ണപ്പണിക്കർ, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ജയറാം പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com