ആലപ്പുഴ ജില്ലയിൽ ഇന്ന് (28-09-2022); അറിയാൻ, ഓർക്കാൻ

alappuzha-map
SHARE

എസി റോഡിൽ ഗതാഗത നിരോധനം

കുട്ടനാട് ∙ പുനരുദ്ധാരണം നടക്കുന്ന ആലപ്പുഴ–ചങ്ങനാശേരി റോഡിൽ ഇന്നും നാളെയും രാത്രി ഗതാഗത നിരോധനം ഏർപ്പെടുത്തി.  മങ്കൊമ്പ് മേൽപാലത്തിന്റെ സ്ലാബ് കോൺക്രീറ്റിങ് നടക്കുന്നതിനാൽ ഇന്നു  രാത്രി 9.30 മുതൽ നാളെ പുലർച്ചെ 5.30 വരെ നിരോധനമുണ്ട്. വാഹനങ്ങൾ വേഴപ്ര–ചമ്പക്കുളം–മങ്കൊമ്പ് വഴി തിരിഞ്ഞു പോകണം.പൂപ്പള്ളിയിൽ നിർമിക്കുന്ന കോസ്‌വേയുടെ സ്ലാബ്, ഗർഡർ കോൺക്രീറ്റിങ് നടക്കുന്നതിനാൽ നാളെ   രാത്രി 9 മുതൽ 30ന് പുലർ‍ച്ചെ 5 വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ മങ്കൊമ്പ്–ചമ്പക്കുളം–എസ്എൻ കവല വഴിയോ  മങ്കൊമ്പ്–ചമ്പക്കുളം–പൂപ്പള്ളി വഴിയോ തിരിഞ്ഞു പോകണം.

വൈദ്യുതി മുടക്കം

ചെങ്ങന്നൂർ ∙ അമ്പീത്തറ, മഠത്തുംപടി,പേരിശേരി, മേടപ്പടി, മണ്ണാറത്തറ, ബഥേൽ ഭാഗങ്ങളിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.

കേരള സർവകലാശാല സ്പോട്ട് അഡ്മിഷൻ

സംസ്കൃതം പഠനഗവേഷണ വകുപ്പിൽ എംഎ സംസ്കൃതം പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നടത്തുന്നു. നാളെ രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കേരള സർവകലാശാലയുടെ കേരള സ്റ്റഡീസ് പഠനഗവേഷണ വകുപ്പിൽ എംഎ മലയാള സാഹിത്യവും കേരളപഠനങ്ങളും പ്രോഗ്രാമിന് 2022–24 ബാച്ച് അഡ്മിഷന് എ‌സ്‌സി സീറ്റ് ഒഴിവുണ്ട്.

പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഇന്ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കേരള സർവകലാശാലയുടെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഇവല്യുഷനറി ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിൽ എംഎസ്‌സി ഇന്റഗ്രേറ്റീവ് ബയോളജി (സുവോളജി), പ്രോഗ്രാമിന് 2022–24 ബാച്ച് അഡ്മിഷന് എസ്ടി സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ നാളെ രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

എംജി സർവകലാശാല സപ്ലിമെന്ററി അലോട്മെന്റ്

ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്ക് ഏകജാലകം വഴി പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ ഓൺലൈനിൽ ഫീസ് അടച്ച്, അലോട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യതാ രേഖകൾ സഹിതം ഒക്ടോബർ 3നു വൈകിട്ട് 4നു മുൻപ് കോളജിൽ നേരിട്ടെത്തി പ്രവേശനം നേടണം.

കുസാറ്റ് സ്പോട് അഡ്മിഷൻ 30-ന്

കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്‌കൂൾ ഓഫ് എൻജിനീയറിങ്ങിൽ വിവിധ എംടെക് (ഫുൾ ടൈം) കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട് അഡ്മിഷൻ 30നു നടത്തും. https://admissions.cusat.ac.in/ .

ഫിഷറീസ് സർവകലാശാല പിജി സ്‌പോട് അഡ്മിഷൻ 

എളങ്കുന്നപ്പുഴ∙ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) പുതുവൈപ്പ് ക്യാംപസിൽ നടത്തുന്ന എംഎസ്‌സി ക്ലൈമറ്റ് സയൻസ് (യോഗ്യത: ഫിസിക്‌സ് അല്ലെങ്കിൽ കണക്കിൽ ബിരുദം),ഡിസാസ്റ്റർ മാനേജ്‌മെന്റ് (സയൻസിൽ ബിരുദം),എൻവിറോൺമെന്റൽ സയൻസ് (സയൻസിൽ ബിരുദം),റിമോട്ട് സെൻസിങ് ആൻഡ് ജിസ് (സയൻസിൽ ബിരുദം) എന്നീ കോഴ്‌സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 29,30 തീയതികളിൽ സ്‌പോട് അഡ്മിഷൻ നടത്തും.കുഫോസിന്റെ പിജി പ്രവേശന പരീക്ഷ എഴുതാത്തവരെയും പരിഗണിക്കും.മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പ്രത്യേക സംവരണമുണ്ട്.0484 2502587.www.kufos.ac.in.

ഫോട്ടോ ജേണലിസം:അപേക്ഷ ക്ഷണിച്ചു

കോട്ടയം ∙ പ്രസ് ക്ലബ്ബിന്റെ ഫോട്ടോ ജേണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു. അവസാന തീയതി: ഒക്ടോബർ 10. ഫോൺ: 9846478093

ഹിന്ദി അധ്യാപക കോഴ്‌സ് സമയപരിധി നീട്ടി

ആലപ്പുഴ∙ ഹിന്ദി ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ കോഴ്‌സിന് അടൂർ സെന്ററിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി 30 വരെ നീട്ടി. 8547126028, 04734296496

സംരംഭകത്വ പരിശീലനം

ആലപ്പുഴ∙ ഫിഷറീസ് ആൻഡ് അക്വാകൾചർ വിഷയത്തിൽ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനത്തിൽ പങ്കെടുക്കാൻ അപേക്ഷിക്കാം. കളമശേരി കീഡ് ക്യാംപസിൽ ഒക്ടോബർ 18 മുതൽ നവംബർ 4 വരെയാണ് പരിശീലനം www.kied.info എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ഒക്ടോബർ 10ന് മുൻപ് അപേക്ഷ നൽകണം. 0484 2532890/2550322/9605542061.

കോഴിക്കുഞ്ഞ് വിതരണം

ആലപ്പുഴ∙ ആല മൃഗാശുപത്രിയിൽ മൂന്നു മാസം പ്രായമുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളെ 120 രൂപ നിരക്കിൽ 30ന് രാവിലെ 9.30 മുതൽ വിതരണം ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA