ADVERTISEMENT

മാന്നാർ ∙ ലോകത്തിൽ നിലനിൽക്കുന്ന പ്രാചീന സംസ്കാരമുള്ള ഏകരാജ്യമാണ് ഇന്ത്യയെന്നും ഭാരതീയ പൈതൃകം മാത്രമാണ് മാനവരാശിക്കു മുൻപിൽ വഴികാട്ടിയായി നിൽക്കുന്നതെന്നും ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. മാന്നാർ നായർ സമാജത്തിന്റെ 120-ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേരിനെ തേടാതെ ഫലത്തെ മാത്രം തേടി പോകുന്ന സമീപനമാണ് ഇന്നു പൊതുവെ കണ്ടു വരുന്നത്, അതിനു മാറ്റമുണ്ടാകണം. മാന്നാർ നായർ സമാജം തുടങ്ങിയ വിദ്യാഭ്യാസ പ്രവർത്തനം ഏറെ ശ്ലാഘനീയമാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.

നായർ സമാജം പ്രസിഡന്റ് എ. ഹരീന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. വെച്ചുരേത്ത് വി.എസ്. കൃഷ്ണപിള്ള മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ ഡോ. കെ. ബാലകൃഷ്ണപിള്ള, നായർ സമാജം മാനേജർ കെ.ആർ. രാമചന്ദ്രൻ നായർ, പ്രസിഡന്റ് കെ.ജി. വിശ്വനാഥൻ നായർ, ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റർ കെ. വേണുഗോപാൽ, സെക്രട്ടറി പി.ആർ. ഹരികുമാർ, വൈസ് പ്രസിഡന്റ് എൽ.പി. സത്യപ്രകാശ് എന്നിവർ പ്രസംഗിച്ചു. എൽഎൽഎം പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ മാലിനി വേണുഗോപാൽ, ബിഎ എൽഎൽബി (ഓണേഴ്‌സ്) പരീക്ഷയിൽ‍ രണ്ടാം റാങ്ക് നേടിയ നിരഞ്ജന ജെ. അനിൽ, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ അനുമോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com