ADVERTISEMENT

ചേർത്തല ∙ ഒറ്റമശേരിയിൽ  വീടുകൾക്ക് സംരക്ഷണം നൽകി താൽക്കാലിക കടൽഭിത്തി നിർമാണം നടത്താൻ മന്ത്രി പി.പ്രസാദ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജനവാസ കേന്ദ്രങ്ങളിലും വീടുകൾക്കും പ്രാധാന്യം നൽകി താൽക്കാലിക ഭിത്തി നിർമാണം നടത്തണമെന്ന ആവശ്യം ഉയർന്നതിനെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.

രണ്ടു വീടുകൾ തകരുകയും ഒൻപതോളം വീടുകൾ തകർച്ചയിലായ സാഹചര്യത്തിലാണ് ജനവാസ കേന്ദ്രങ്ങളിൽ ആദ്യഘട്ടത്തിൽ തന്നെ കടൽഭിത്തി നിർമിക്കണമെന്ന നിർദേശം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ നിന്ന് കല്ലുകൾ എത്തിച്ചുതുടങ്ങി. കല്ലിന്റെ ലഭ്യതക്കുറവിൽ രണ്ടുമാസത്തോളം പ്രവർത്തനം നടത്താനായിരുന്നില്ല. ഇപ്പോൾ ലഭ്യമായിടത്തുനിന്നെല്ലാം കല്ലുസംഭരിക്കാൻ കരാറുകാരന് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ 25 ലോഡ് കല്ല് എത്തിച്ചു. 66 ലോഡ് കല്ല് മുൻപ് ഇട്ടിരുന്നു. ആകെ 200 ലോഡ് കല്ലാണു കടൽഭിത്തി നിർമാണത്തിനു വേണ്ടിവരുന്നത്.കല്ലിടൽ സുഗമമാക്കുന്നതിന് നിർമാണ മേൽനോട്ടത്തിനു പ്രത്യേക കമ്മിറ്റിക്കു രൂപം നൽകിയിട്ടുണ്ട്. വർഷങ്ങളായുള്ള കടലേറ്റത്തിനു പരിഹാരം കാണാൻ നാലുമാസം മുൻപ് സംസ്ഥാന സർക്കാർ 95 ലക്ഷം അനുവദിച്ചിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com