ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല മോഷ്ടിച്ചു; ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്നു പണം കവർന്നു

മാന്നാർ സ്റ്റോർ ജംക്‌ഷനു സമീപമുള്ള മാമ്മൂട്ടിൽ പരബ്രഹ്മ മൂർത്തി ക്ഷേത്രത്തിലെ കാണിക്ക മണ്ഡപത്തിന്റെ ഇരുമ്പു ഗേറ്റിന്റെ പൂട്ടുപൊളിച്ചു നിലയിൽ.
SHARE

മാന്നാർ ∙ ഉറങ്ങി കിടന്ന വീട്ടമ്മയുടെ മാലയും പ്രദേശത്തെ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തി തുറന്നു പണവും മോഷ്ടിച്ചു. തിങ്കളാഴ്ച രാത്രിയിൽ കുട്ടംപേരൂ‍ർ തട്ടാരുപറമ്പിൽ സുബ്രഹ്മണ്യത്തിന്റെ ഭാര്യയുടെ 3 പവന്റെ സ്വർണമാലയാണ് മോഷണം പോയത്. വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് വീടിനുള്ളിൽ കടന്നത്.

അയൽവാസിയായ ഗണേഷ് ഭവനിൽ ഗിരീഷ്കുമാറിന്റെ വീട്ടിലെത്തിയ മോഷ്ടാവ് സാധനസാമഗ്രികളെല്ലാം തിരഞ്ഞെങ്കിലും ഒന്നു തന്നെ മോഷ്ടിച്ചിട്ടില്ല. ഇവിടെ മറ്റു വീടുകളിലും മോഷണ ശ്രമം നടന്നതായീ പരാതിയുണ്ട്. മാന്നാർ സ്റ്റോർ ജംക്‌ഷനു വടക്കുള്ള മാമ്മൂട്ടിൽ പരബ്രഹ്മ മൂർത്തി ക്ഷേത്രത്തിന്റെ പുറത്തെ കാണിക്ക മണ്ഡപത്തിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാവ് പണം അപഹരിച്ചത്. 10,000 രൂപയിലധികം ഉണ്ടാകാമെന്ന് ക്ഷേത്ര ഭരണസമിതി സെക്രട്ടറി മാന്നാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}