ആലപ്പുഴ ജില്ലയിൽ ഇന്ന് (01-10-2022); അറിയാൻ, ഓർക്കാൻ

alappuzha-ariyan-map
SHARE

പ്രതിഭാ സംഗമം നാളെ

മാന്നാർ ∙ കുട്ടംപേരൂർ ക്രോഷ്ഠപുരം മാധവ ഗ്രാമ സേവാ പരിഷത്തിന്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമം നാളെ   2.30ന് കുട്ടംപേരൂർ അഞ്ജനാ ഗാർഡൻസിൽ നടക്കും. മുൻമിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം നിർവഹിക്കും. പ്രസിഡന്റ് ഹരിദാസ് വാണില്ലം അധ്യക്ഷത വഹിക്കും.

ശിൽപശാലഇന്ന്

മാന്നാർ ∙ മിലൻ 21–ന്റെ നേതൃത്വത്തിൽ ഇന്ന്  മുട്ടേൽ എംഡി എൽപി സ്കൂളിൽ പുഴയോരം ശിൽപശാല നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. രത്നകുമാരി ഉദ്ഘാടനം ചെയ്യും. ചെയർമാൻ പി.എ.എ. ലത്തീഫ് അധ്യക്ഷത വഹിക്കും. ജല ശാസ്ത്രജ്ഞൻ ഡോ. സുബാഷ് ചന്ദ്രബോസ് പ്രഭാഷണം നടത്തും. 

മെഡിക്കൽ ക്യാംപ് 

മാന്നാർ ∙ എക്സ്ട്രീം ഫിറ്റ്നസ് എന്ന സ്ഥാപനത്തിന്റെയും അലോപ്പതി, ആയൂർവേദം, ഹോമിയോപ്പതി എന്നിവയിൽ പ്രഗത്ഭരായ ഡോക്ടർമാരുടെയും നേതൃത്വത്തിൽ നാളെ 9.30ന്  ചെന്നിത്തല പുത്തുവിളപ്പടി ഫെഡറൽ ബാങ്കിന് സമീപം തിരുവോണം കോംപ്ലക്സിൽ മെഡിക്കൽ ക്യാംപ് നടക്കും. 

ഐഎച്ച്ആർഡി കോളജ് സീറ്റൊഴിവ്

ചെങ്ങന്നൂർ ∙പേരിശേരി  ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎ ഇംഗ്ലിഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബിഎസ്‌സി  കംപ്യൂട്ടർ സയൻസ് എന്നീ  കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥികൾ കേരള സർവകലാശാലയുടെ അഡ്മിഷൻ പോർട്ടലിൽ (https://admissions.keralauniversity.ac.in) റജിസ്റ്റർ ചെയ്തു ലഭിക്കുന്ന CAP റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ihrdadmissions.org എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിച്ച ശേഷം കോളജിൽ ബന്ധപ്പെടണം. കേരള യൂണിവേഴ്സിറ്റി യിൽ  ഇതുവരെ  റജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികൾക്കും അവസരമുണ്ട്. 0479-2456499, 98470 32543.

വൈദ്യുതി മുടങ്ങും

മുതുകുളം∙കെഎസ്ഇബി മുതുകുളം ഓഫിസ് പരിധിയിൽ ഇന്ന്  പകൽ 9 മുതൽ 5 വരെ അമ്പലമുക്ക്, സൊസൈറ്റി എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}