തെരുവുനായ്ക്കൾ 26 മുട്ടക്കോഴികളെ കൊന്നു

Mail This Article
കായംകുളം∙ കൃഷ്ണപുരം പഞ്ചായത്ത് 9-ാം വാർഡിൽ ഞക്കനാൽ ലതാലയം വീട്ടിൽ റെജിയുടെ 26 മുട്ടക്കോഴികളെ തെരുവ് നായ്ക്കൾ കൊന്നു. കൂടിന്റെ വല തകർത്താണ് തെരുവുനായ്ക്കൾ കോഴികളെ കൊന്നൊടുക്കിയത്. ഇന്നലെ പുലർച്ചെ 5. 30 ന് വീട്ടുകാർ ഉറക്കമുണർന്നപ്പോഴാണ് കോഴികളെ നായ്ക്കൾ കൊന്നതായി കണ്ടത്. 20 നു മുകളിൽ തെരുവുനായ്ക്കൾ ഈ സമയം കൂടിന് സമീപം ഉണ്ടായിരുന്നുവെന്ന് റെജി പറഞ്ഞു. ഇവയെ ഓടിച്ച ശേഷമാണ് ചത്ത കോഴികളെ ഇവിടെ നിന്നും നീക്കം ചെയ്തത്.
മുൻപ് തടികൊണ്ടുള്ള കൂട്ടിൽ വളർത്തിയിരുന്ന 4 കോഴികളെ തെരുവ് നായ്ക്കൾ കൊന്നിരുന്നു. ഇവരുടെ ഏക വരുമാന മാർഗമാണ് ഇതോടെ നഷ്ടമായത്. തെരുവുനായ ശല്യം രൂക്ഷമായതോടെ വീട്ടിൽ പശുക്കളുടെ കാര്യത്തിലും ആശങ്കയുണ്ടെന്ന് റെജിയുടെ ഭാര്യ വിജയലക്ഷ്മി പറഞ്ഞു. വീട്ടുകാർക്ക് നേരെയും മുൻപ് പലതവണ തെരുവുനായ്ക്കളുടെ ആക്രമണ ശ്രമമുണ്ടായിട്ടുണ്ട്.