ADVERTISEMENT

എസി റോഡിൽ ഗതാഗത നിരോധനം

കുട്ടനാട് ∙ ആലപ്പുഴ–ചങ്ങനാശേരി റോഡ് നവീകരണത്തോടനുബന്ധിച്ചു പൂപ്പള്ളിയിൽ നിർമിക്കുന്ന കോസ്‌വേയുടെ ഗർഡർ കോൺക്രീറ്റിങ് നടക്കുന്നതിനാൽ നാളെ രാത്രി 9.30 മുതൽ 1.30 വരെ  ഗതാഗതം പൂർണമായി നിരോധിച്ചു.  എല്ലാ വാഹനങ്ങളും മങ്കൊമ്പ്–ചമ്പക്കുളം–എസ്എൻ കവല വഴിയോ മങ്കൊമ്പ്–ചമ്പക്കുളം–പൂപ്പള്ളി വഴിയോ തിരിഞ്ഞു പോകണം.

സൗജന്യ പരിശീലനം

ആലപ്പുഴ∙ കലവൂർ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ പ്രവർത്തിക്കുന്ന എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഫാഷൻ ഡിസൈനിങ്ങിൽ ഒരു മാസത്തെ സൗജന്യ പരിശീലനം നൽകുന്നു. ഒക്ടോബർ മൂന്നിന് രാവിലെ 10.30ന് പരിശീലന കേന്ദ്രത്തിൽ അഭിമുഖം നടത്തും. 0477-2292428, 83300 11815.

താൽക്കാലിക നിയമനം

ചെങ്ങന്നൂർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ 2022-23 അധ്യയന വർഷത്തിൽ ഒഴിവു വന്നിട്ടുള്ള അസിസ്റ്റന്റ് പ്രഫസർ (ഇംഗ്ലിഷ്) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. 13നു രാവിലെ 10.30 നു ടെസ്റ്റ് / ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കുന്നതാണ്. വെബ്സൈറ്റ്: www.ceconline.edu ഫോൺ : 0479 – 2454125, 0479 2455125.

ലഹരി വിമുക്ത ക്യാംപെയ്ൻ: കൂട്ടയോട്ടം  ഇന്ന്

ആലപ്പുഴ∙ യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഒൻപതിന് ലഹരി വിമുക്ത ക്യാംപെയ്നിനോട് അനുബന്ധിച്ച് കൂട്ടയോട്ടം സംഘടിപ്പിക്കും. ഇഎംഎസ് സ്റ്റേഡിയത്തിൽ നിന്ന് നഗരചത്വരം വരെയാണ് കൂട്ടയോട്ടം. എച്ച്.സലാം എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്യും. 

എൻട്രികൾ ക്ഷണിച്ചു

ആലപ്പുഴ∙ ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി വിഡിയോ മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു. പശ്ചാത്തല സംഗീതം ഉൾപ്പെടെയുള്ള, പരമാവധി രണ്ട് മിനിറ്റിൽ കവിയാത്ത എച്ച്ഡി ക്വാളിറ്റി വിഡിയോകളാണ് സമർപ്പിക്കേണ്ടത്. വിഡിയോകൾ prdvideocontest@gmail.com എന്ന ഇ-മെയിലിലേക്ക് 10 വരെ അയയ്ക്കാം. 0477 2251349

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com