ADVERTISEMENT

മാവേലിക്കര ∙ ഏറ്റവും കൂടുതൽ ഗാന്ധി പ്രതിമകൾ നിർമിച്ചു ലോകത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപിച്ചതിന്റെ കീർത്തിയുമായി പീസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബിജു ജോസഫ് വീണ്ടും അമേരിക്കയിൽ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നു. അമേരിക്കയിലെ മിനസോഡ ഇന്റർനാഷനൽ പീസ് ഫൗണ്ടേഷൻ ഭാരവാഹികളായ പിൽ, മരിയ എന്നിവർക്ക് സബർമതിയിലെ മണ്ണ് ഉൾപ്പെടുത്തിയ ഗാന്ധിപ്രതിമയും ഗാന്ധിജിയുടെ ചിത്രവും ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നൽകി. ബിജു വില്ലയിൽ ബിജു ജോസഫ് രണ്ടാം തവണയാണ് ഗാന്ധി പ്രതിമയുമായി അമേരിക്കയിൽ എത്തിയത്.

തന്റെ 2437-ാം ഗാന്ധിപ്രതിമ അമേരിക്കയിലെ മിനസോഡയിൽ ജൂൺ 1ന് സ്ഥാപിച്ചു. അമേരിക്കയിലെ ഇന്ത്യൻ അസോസിയേഷൻ ഓഫ് മിനിസോട്ടയുടെ ക്ഷണപ്രകാരം മിനിഹാഹ അസോസിയേഷൻ ആസ്ഥാനത്താണ് അന്നു രണ്ടര അടി ഉയരമുള്ള അർധകായ ഗാന്ധിപ്രതിമ സ്ഥാപിച്ചത്. 2018 ൽ ന്യൂയോർക്കിലാണു‍ ബിജു ആദ്യമായി ഗാന്ധി പ്രതിമ സ്ഥാപിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരു ലക്ഷം ഗാന്ധി പ്രതിമകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഗാന്ധിയോടുള്ള ആദരവായി മകനു ഗാന്ധി ജോസഫ് ജോൺ എന്നാണു പേരിട്ടിരിക്കുന്നത്. ഭാര്യ ജെമാ ജോൺ. മകൾ അമല ജോൺ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com