ADVERTISEMENT

ചേർത്തല ∙ തെരുവുനായ കുറുകെ ചാടി ഇരുചക്രവാഹനത്തിൽ നിന്നും വീണ് പരുക്കേറ്റ ഗൃഹനാഥൻ ഒന്നരമാസമായി കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ കഴിയാതെ ചികിത്സയിൽ. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 7–ാംവാർഡ് എസ്എൻ പുരം തോട്ടുചിറയിൽ കെ.സത്യൻ(55) ആണ് തെരുവ് നായ കുറുകെ ചാടിയതിനെത്തുടർന്ന് ഇരുചക്രവാഹനത്തിൽ നിന്നും റോഡിൽ വീണ് കാൽമുട്ടിനു പരുക്കേറ്റ് ഒന്നരമാസമായി ചികിത്സയിൽ കഴിയുന്നത്.

ഓഗസ്റ്റ് 17–ാം തീയതി രാവിലെ ആറുമണിയോടെ 2ൈഭാര്യ ലേഖയുമായി കാട്ടുരുള്ള ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് ജനതാ മാർക്കറ്റിനു സമീപത്തുവച്ച് ഇരുചക്രവാഹനത്തിനു മുന്നിലേക്ക് തെരുവ് നായ ചാടിവീണത്. റോഡിൽ തെറിച്ചുവീണ രണ്ടുപേർക്കും പരുക്കേറ്റു. സത്യന്റെ കാൽമുട്ടിലെ ചിരട്ട തകർന്നു. ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് കാൽമുട്ടിന് ശസ്ത്രക്രിയ നടത്തേണ്ടിവന്നു. ഒന്നരമാസമായി ചികിത്സ തുടരുന്ന സത്യനിപ്പോഴും കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. കൂലിപ്പണി ചെയ്തു കുടുംബം പോറ്റിയിരുന്ന സത്യനു നാലുമാസമെങ്കിലും വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com