ADVERTISEMENT

മുതുകുളം ∙ കുമാരപുരം എരിക്കാവിലെ ഗുരുദേവ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് എന്ന ധനകാര്യസ്ഥാപനത്തിലെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളൊന്നും പിൻവലിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കുന്നപ്പുഴ എസ്എച്ച്ഒ അറിയിച്ചു. 6 കോടി 10 ലക്ഷം രൂപ നഷ്ടപ്പെട്ടതായുള്ള 50 കേസുകളാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇതിൽ ഒരു പരാതി പോലും പിൻവലിച്ചിട്ടില്ല. ഈ കേസുകളുടെ റിപ്പോർട്ട് ഉടൻ ഡിജിപിക്കു കൈമാറും. ഇതിനു ശേഷമേ ക്രൈംബ്രാഞ്ച് അന്വേഷണം സംബന്ധിച്ച് ഡിജിപി തീരുമാനമെടുക്കൂ.8 കോടി രൂപ നഷ്ടപ്പെട്ടതായുള്ള നൂറിലേറെ പരാതികൾ വേറെയുണ്ട്; ഇതിൽ കേസെടുത്തിട്ടില്ല. നിക്ഷേപകർ ആവശ്യപ്പെട്ടതിനാലാണ് കേസെടുക്കാത്തതെന്നും എസ്എച്ച്ഒ അറിയിച്ചു.

ഒളിവിൽ കഴിയുന്ന പ്രതികൾ 4 കേസുകളിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസുകളിലെ ഹർജിക്കാരുടെ മൊഴികൾ രേഖപ്പെടുത്തി തൃക്കുന്നപ്പുഴ പൊലീസ് കോടതിക്കു സമർപ്പിച്ചിട്ടുണ്ട്.കാർത്തികപ്പള്ളി ലീഗൽ സർവീസസ് കമ്മിറ്റിക്കു ലഭിച്ച എണ്ണൂറിലേറെ പരാതികളിൽ ഒന്നുപോലും പിൻവലിച്ചിട്ടില്ല.

മൂന്നൂറിൽപരം നിക്ഷേപകരുടെ പരാതികളിൽ അദാലത്ത് നടന്നിരുന്നു. ആറു മാസത്തിനുള്ളിൽ പണം തിരികെ നൽകാമെന്നാണ് സ്ഥാപന ഉടമകൾക്കു വേണ്ടി അദാലത്തിൽ ഹാജരായ അഭിഭാഷകർ ഉറപ്പുനൽകിയിരിക്കുന്നത്.അദാലത്ത് നടന്നതിനു ശേഷം ധനകാര്യ സ്ഥാപനത്തിന്റെ 3 ഉടമസ്ഥരെയും ഒരു ജീവനക്കാരിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതെത്തുടർന്നാണ് രണ്ടാം ഘട്ട അദാലത്ത് നടത്താൻ ലീഗൽ സർവീസസ് കമ്മിറ്റി നിക്ഷേപകർക്കു നോട്ടിസ് അയയ്ക്കാതിരുന്നത്. രണ്ടാം ഘട്ട അദാലത്ത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതിൽ നിക്ഷേപകർ കടുത്ത ആശങ്കയിലാണ്. അന്വേഷണം നടക്കുന്നതിനൊപ്പം അദാലത്ത് കൂടി നടത്തണമെന്നാണ് ഭൂരിഭാഗം നിക്ഷേപകരും ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com