പഞ്ചായത്തംഗത്തിന് നേരെ വധശ്രമം: പ്രതികളെയെല്ലാം 2 ദിവസത്തിനകം അറസ്റ്റ് ചെയ്തേക്കും

UDF candidate attacked Muthukulam | Video Grab: Manorama News
ആക്രമണത്തിന് ഇരയായ യുഡിഎഫ് സ്ഥാനാർഥി (Video Grab: Manorama News)
SHARE

മുതുകുളം ∙ മുതുകുളം പഞ്ചായത്തംഗം ജി.എസ്.ബൈജുവിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഴുവൻ പ്രതികളെയും രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്. അറസ്റ്റിലായ മുഖ്യപ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റു പ്രതികളുടെ പേരുവിവരം കോടതിക്കു നൽകാതിരുന്നത് ഇവരെ അറസ്റ്റ് ചെയ്യാൻ വേണ്ടിയാണെന്ന് പൊലീസ് പറഞ്ഞതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു.കനകക്കുന്ന് എസ്എച്ച്ഒക്ക് ആണ് കേസിന്റെ അന്വേഷണച്ചുമതല. അക്രമം നടന്ന് 15 ദിവസം പിന്നിട്ടിട്ടും കൂട്ടുപ്രതികളെയോ ഗൂഢാലോചന നടത്തിയവരെയോ പിടികൂടിയിട്ടില്ല.

രമേശ് ചെന്നിത്തല എംഎൽഎയുടെ നേതൃത്വത്തിൽ 30ന് മുതുകുളത്തു പ്രതിഷേധ പ്രകടനവും സമ്മേളനവും സംഘടിപ്പിക്കാൻ കോൺഗ്രസ് മുതുകുളം സൗത്ത്, നോർത്ത് മണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗം തീരുമാനിച്ചുമുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്തത് സിപിഎമ്മിന്റെ ഇടപെടൽ മൂലമാണെന്നും ബിജെപിക്കു സിപിഎമ്മിന്റെ സഹായം വേണ്ടുവോളം ലഭിക്കുന്നുണ്ടെന്നും ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ് ആരോപിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS