ചെറിയനാട് ∙ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കും സ്ത്രീധനത്തിനും എതിരെ ചെറിയനാട് പഞ്ചായത്ത് സിഡിഎസിന്റെയും ഡിബിഎച്ച്എസ് സ്കൂളിലെ ജെൻഡർ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഫ്ലാഷ്മോബ്, തെരുവുനാടകം, റാലി എന്നിവ സംഘടിപ്പിച്ചു. ചെറിയനാട് പടനിലം ജംക്‌ഷനിലായിരുന്നു പരിപാടി.
പ്രിൻസിപ്പൽ ജെ.ലീന, ഹെഡ്മിസ്ട്രസ് യു.പ്രഭ, സിഡിഎസ് ചെയർപഴ്സൻ മഞ്ജു പ്രസന്നൻ, സി.ടി.സുനിൽകുമാർ, ജിഷ്ണ പുരുഷോത്തമൻ, ജി.രാധാകൃഷ്ണൻ, ആർ. സുനിത, ഡോ. അനു പണിക്കർ, ഡോ.രാജേഷ്, പൗർണമി, കൺവീനർ സവിത, കമ്യൂണിറ്റി കൗൺസിലർ ഗീതു ലക്ഷ്മി എന്നിവർ പങ്കെടുത്തു.