ആലപ്പുഴ ജില്ലയിൽ ഇന്ന് (29-11-2022); അറിയാൻ, ഓർക്കാൻ

alappuzha-ariyan-map
SHARE

അധ്യാപക ഒഴിവ്

തിരുവൻവണ്ടൂർ ∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിൽ ഒഴിവുണ്ട് . ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളോടെ ഡിസംബർ 2ന് രാവിലെ 11ന്  നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

ആലപ്പുഴ ∙ പത്രപ്രവർത്തക, പത്രപ്രവർത്തകേതര, ആശ്രിത, അവശ പെൻഷൻ വാങ്ങുന്നവർ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് രണ്ടു ദിവസത്തിനകം ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ ഹാജരാക്കണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് തുടർന്ന് പെൻഷൻ അനുവദിക്കില്ല.

കലാപരിശീലന പദ്ധതി; പേരും ലോഗോയും ക്ഷണിച്ചു

ആലപ്പുഴ ∙ സാമൂഹികനീതി വകുപ്പ് വൈഎംസിഎയുമായി സഹകരിച്ച് ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സൗജന്യ കലാപരിശീലന പദ്ധതി ആരംഭിക്കും. പദ്ധതിക്കു യോജ്യമായ പേരും ലോഗോയും ഭിന്നശേഷിക്കാർക്കു നിർദേശിക്കാം. ഡിസംബർ ഒന്നിന് മുൻപ് dswoalpy@gmail.com എന്ന വിലാസത്തിൽ ലഭിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന പേര് നിർദേശിക്കുകയും ലോഗോ നൽകുകയും ചെയ്യുന്നവരെ രാജ്യാന്തര ഭിന്നശേഷി ദിനമായ ഡിസംബർ 3ന് പുരസ്കാരം നൽകി ആദരിക്കും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS