ADVERTISEMENT

മാവേലിക്കര ∙ കല്ലുമല റെയിൽവേ മേൽപാലം നിർമാണത്തിന്റെ ഭാഗമായുള്ള സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി എറണാകുളം രാജഗിരി ഔട്റീച് സംഘം പദ്ധതി സ്ഥലത്തെത്തി വിവരശേഖരണം തുടങ്ങി. എറണാകുളം രാജഗിരി ഔട്ട്‌റീച് സോഷ്യൽ ഇംപാക്ട് ഡവലപ്മെൻറ് ഓഫിസർ സി.പി.ബിജു, റിസർച് അസോഷ്യേറ്റ് മരിയ ടെൻസി, ഡവലപ്മെൻറ് പ്രമോട്ടർ ലിൻഡ ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു സ്ഥലത്തെത്തി പ്രദേശവാസികളോടു വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കിയത്.

മേൽപാലം നിർമാണവുമായി ബന്ധപ്പെട്ടു സ്ഥലം നഷ്ടപ്പെടുന്ന വ്യക്തികൾ, വ്യാപാരസ്ഥാപന ഉടമകൾ എന്നിവരുടെ പരാതികൾ കേൾക്കുന്നതിനായി യോഗം ഉടൻ വിളിച്ചു ചേർക്കും. യോഗത്തിനു മുന്നോടിയായി കരട് റിപ്പോർട്ട് തയാറാക്കും. യോഗത്തിൽ ഉയരുന്ന പരാതികളും നിർദേശങ്ങളും കൂടി പരിഗണിച്ച് അന്തിമ റിപ്പോർട്ട് തയാറാക്കും. റിപ്പോർട്ട് വിദഗ്ധസമിതി പരിശോധിച്ചു കലക്ടർക്കു കൈമാറുന്നതോടെ മേൽപാലത്തിനായി ഭൂമി ഏറ്റെടുക്കുവാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും.ആഘാത പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ 8 ആഴ്ച മുതൽ 6 മാസം വരെ സമയമാണു കലക്ടർ നൽകിയിരിക്കുന്നത്.

അനുവദിച്ച സമയത്തിനുള്ളിൽത്തെന്ന റിപ്പോർട്ട് സമർപ്പിക്കുമെന്നു രാജഗിരി ഔട്ട്‌റീച് ഡവലപ്മെന്റ് ഓഫിസർ സി.പി.ബിജു പറഞ്ഞു. മേൽപാലം പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയിൽ 24 പുരയിടങ്ങളും 3 പുറമ്പോക്ക് ഭൂമിയുമാണ് ഉൾപ്പെടുന്നതെന്നും റോഡ്‌സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനാണു നിർമാണ മേൽനോട്ടം നടത്തുന്നതെന്നും സംഘത്തിനൊപ്പം സ്ഥലത്തെത്തിയ എം.എസ്.അരുൺകുമാർ എംഎൽഎ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com