ചെങ്ങന്നൂർ ∙ പ്രധാനമന്ത്രി ഗവേഷണ ഫെലോഷിപ് കുണ്ടറ സ്വദേശിനി ടിമ്മി ടൈറ്റസിന്. ഏകദേശം 60 ലക്ഷം രൂപയാണ് ഫെലോഷിപ്. തിരുവനന്തപുരം ഐസറിൽ ഗവേഷണ വിദ്യാർഥിനിയാണ്.ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ പഠിച്ചിരുന്ന സമയത്ത് അതിസൂക്ഷ്മ കാർബൺ പദാർഥങ്ങൾ ഉപയോഗിച്ചു മലിനജല ശുദ്ധീകരണത്തെക്കുറിച്ചു നടത്തിയ പഠനമാണ് ഫെലോഷിപ്പിന് അർഹയാക്കിയത്.കുണ്ടറ ഹെബ്രോൻ ഇംഗ്ലിഷ് മീഡിയം സ്കൂൾ അധ്യാപകൻ പ്ലാവറ പൊയ്കയിൽ ടൈറ്റസ് കെ.ജോണിന്റെയും പൊന്നമ്മ തോമസിന്റെയും മകളാണ്.
പ്രധാനമന്ത്രി ഗവേഷണ ഫെലോഷിപ് കുണ്ടറ സ്വദേശിനിക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.