ADVERTISEMENT

ആലപ്പുഴ ∙ നഗരചത്വരത്തിൽ 1200 ഇരിപ്പിട സൗകര്യമൊരുക്കി ടൂറിസം – സാംസ്കാരിക കേന്ദ്രമാക്കുന്നു. നിലവിലെ ഓപ്പൺ എയർ ഓഡിറ്റോറിയം മുഴുവനായും മേൽക്കൂരയിട്ട് ബാൽക്കണി ഉൾപ്പെടുത്തിയാണ് ഇരിപ്പിട സൗകര്യം വർധിപ്പിക്കുക.  നഗരചത്വരത്തെ വിവിധ കലാസാംസ്കാരിക പരിപാടികളുടെ കേന്ദ്രമാക്കി മാറ്റുന്നതിനൊപ്പം, സ്വകാര്യ ചടങ്ങുകൾ നടത്താനുള്ള സൗകര്യങ്ങളും കൂട്ടിച്ചേർക്കും.

കോൺഫറൻസ് ഹാൾ, ഡൈനിങ് സൗകര്യം, കൂടുതൽ ശുചിമുറികൾ, പുൽത്തകിടി നവീകരണം, ആർട് ഇൻസ്റ്റലേഷൻസ് എന്നിവയുമുണ്ടാകും. പി.പി.ചിത്തരഞ്ജൻ എംഎൽഎയുടെ നിർദേശപ്രകാരം സംസ്ഥാന ബജറ്റിൽ അനുവദിച്ച 3 കോടി രൂപ ചെലവിട്ടാണു നഗരചത്വരത്തിന്റെ നവീകരണം.

കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ പി.പി.ചിത്തരഞ്ജൻ എംഎൽഎ പദ്ധതി വിശദീകരിച്ചു. തുടർന്ന് രൂപരേഖ അവതരിപ്പിച്ച് അംഗീകരിച്ചു. ആർക്കിടെക്ടുകളായ സിജിൻ രാജ്, അർജുൻ എസ്.കുമാർ, നന്ദഗോപാൽ, സൂര്യ രവീന്ദ്രനാഥൻ, അജയ് രാജു എന്നിവരാണ് രൂപരേഖ തയാറാക്കിയത്. കലക്ടർ വി.ആർ.കൃഷ്ണ തേജ, നഗരസഭാധ്യക്ഷ സൗമ്യ രാജ്, ടൂറിസം ഡപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com