കലം തലയിൽ കുരുങ്ങിയ 2 വയസ്സുകാരന് അഗ്നിശമനസേന രക്ഷകരായി

fire-force
SHARE

ഹരിപ്പാട് ∙ കളിക്കുന്നതിനിടെ കലം തലയിൽ കുടുങ്ങിയ 2 വയസുകാരന് അഗ്നിരക്ഷാ സേന രക്ഷകരായി. ഹരിപ്പാട് പൊത്തപ്പള്ളി വടക്കുള്ള രണ്ട് വയസ്സുകാരന്റെ തലയിലാണ് ഇന്നലെ വൈകിട്ട് അലുമിനിയം കലം കുടുങ്ങിയത്. കുഞ്ഞിന്റെ കരച്ചിൽകേട്ട് വീട്ടുകാരെത്തി കലം ഉൗരാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

തുടർന്ന് അഗ്നിരക്ഷാ നിലയിൽ അറിയിക്കുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫിസർ പി.ജി.ദിലീപ് കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം കുട്ടിയെ സമാധാനിപ്പിച്ച ശേഷം കലം പതുക്കെ മുറിച്ചുമാറ്റി. ഗ്രേഡ് അസി.സ്റ്റേഷൻ ഓഫിസർ ജയ്സൺ പി. ജോൺ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ എം.മനോഷ്, വിനീത് കലാധരൻ, ആർ.സന്തോഷ്, എസ്. ഉണ്ണിമോൻ എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS