ADVERTISEMENT

പൂച്ചാക്കൽ ∙ വല്യാറ – കോപ്പായി പാലം വീതി കൂട്ടി പുനർനിർമിക്കണമെന്ന് ആവശ്യം ശക്തം. 25 വർഷം മുൻപ് പണിത പാലം വാഹനങ്ങളുടെയും യാത്രക്കാരുടെയും എണ്ണത്തിലുണ്ടായ വർധന മനസ്സിലാക്കി പുനർനിർമിക്കണമെന്നാണ് ആവശ്യം.തൈക്കാട്ടുശേരി ഗ്രാമ പഞ്ചായത്തിലെ വല്യാറയിൽ നിന്ന് ഉളവയ്പിലേക്കുള്ള വഴിയിലാണ് പാലം.

വീതിക്കുറവും കൈവരികൾ തകർന്നതുമാണ് പ്രധാന പ്രശ്നം. ഓട്ടോറിക്ഷ കയറാനുള്ള സൗകര്യത്തിനാണ് അന്ന് പാലം നിർമിച്ചത്. വർഷങ്ങൾ പിന്നിട്ടതോടെ ഓട്ടോറിക്ഷ കയറുന്നതിനു പോലും പര്യാപ്തമല്ലാതായിട്ടുണ്ട്. പാലവും അപ്രോച്ച് റോഡും ഒരേ നിരപ്പിലല്ലാത്തതിനാൽ വല്യാറ പ്രദേശത്തു നിന്ന് പാലത്തിലേക്ക് കയറാൻ വലിയ പ്രയാസമാണ്.

അപ്രോച്ച് റോഡും പാലവും തമ്മിലുള്ള ചെരിവു കുറവായതിനാൽ കുത്തനെ പാലത്തിലേക്ക് കയറേണ്ട അവസ്ഥയാണ്. പാലത്തിന്റെ സമീപന റോഡുകളും തകർന്നു തുടങ്ങി. പാലവും റോഡും ശോച്യാവസ്ഥയിലായതോടെ കിലോമീറ്ററുകൾ കറങ്ങിയാണ് പ്രദേശവാസികൾ വിവിധ സ്ഥലങ്ങളിലേക്കു പോകുന്നത്. വലിയ വാഹനങ്ങൾ കൂടി കടന്നുപോകുന്ന തരത്തിലുള്ള പാലം നിർമിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇവിടെ റോഡിനു സ്ഥലം ഉള്ളതിനാൽ സ്ഥലം എടുപ്പ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ്  കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com