ചക്കുളത്തുകാവ് പൊങ്കാല: നിലവറ ദീപം ഇന്ന് തെളിക്കും

chakulath-temple
ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് നിവേദ്യം തയാറാക്കുന്നതിനായി എത്തിച്ചിട്ടുള്ള മൺകലങ്ങൾ.
SHARE

എടത്വ ∙ ചക്കുളത്തുകാവ് പൊങ്കാലയുടെ വരവറിയിച്ച് നിലവറ ദീപം ഇന്ന് 9 ന് തെളിക്കും. മുഖ്യ കാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകും. 7 ന് നടക്കുന്ന പൊങ്കാലയ്ക്ക് മുന്നോടിയായാണ് നിലവറ ദീപം തെളിക്കുന്നത്. മുഖ്യ കാര്യദർശിമാരായ രാധാക‍ൃഷ്ണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ ചേർന്ന് കൊടിവിളക്കിൽ പകർന്നെടുത്ത ശേഷം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിക്ക് കൈമാറുകയും തുടർന്ന് കൊടിമരച്ചുവട്ടിലെ വിളക്കിൽ തെളിക്കുകയാണ് ചെയ്യുന്നത്.

7ന് പുലർച്ചെ നാലിന് ഗണപതി ഹോമത്തോടെയാണ് പൊങ്കാലച്ചടങ്ങുകൾ ആരംഭിക്കുന്നത്. 8 ന് ഭദ്രദീപ പ്രകാശനം 8.15 ന് വിളിച്ചു ചൊല്ലി പ്രാർഥന, തുടർന്ന് പൊങ്കാലയടുപ്പിൽ അഗ്നിപകരൽ. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. സിനിമാ താരം സുരേഷ് ഗോപി ഉദ്ഘാടനം നിർവഹിക്കും.

പൊതുസമ്മേളനത്തിൽ സജി ചെറിയാൻ എംഎൽഎ അധ്യക്ഷത വഹിക്കും. പൊങ്കാലച്ചടങ്ങുകൾക്ക് മുഖ്യകാര്യദർശി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, അശോകൻ നമ്പൂതിരി, രഞ്ജിത് ബി. നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ കാർമികരാകും. വൈകിട്ട് അഞ്ചിന് സംസ്കാരിക സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം നിർവഹിക്കും കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷതവഹിക്കും. ദീപാരാധനയ്ക്കുശേഷം കാർത്തിക സ്തംഭം കത്തിക്കൽ ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് നിർവഹിക്കും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS