ആലപ്പുഴ ∙ നഗരത്തിലെ ലോഡ്ജിൽ ആയുധവുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ കൊലക്കേസ് പ്രതികൾ അറസ്റ്റിൽ.പുന്നപ്ര പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കാകൻ മനു വധക്കേസ് പ്രതികളായ പുന്നപ്ര വടക്ക് പഞ്ചായത്ത് 16–ാം വാർഡിൽ വടക്കേയറ്റത്ത് വീട്ടിൽ പ്രവീൺ ജോയ് (30), വടക്കേയറ്റത്ത് വീട്ടിൽ ആന്റണി സേവ്യർ (28) എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച പ്രതികൾ മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ലോഡ്ജിലെ വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു. എസ്ഐമാരായ റെജിരാജ്, വിഷ്ണു ബി.സി. നായർ, സിപിഒ ജിനാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.