ADVERTISEMENT
ചെങ്ങന്നൂർ ∙ വീട്ടമ്മയ്ക്കു തെരുവുനായയുടെ കടിയേറ്റു. തിരുവൻവണ്ടൂർ 12–ാം വാർഡ് പള്ളത്ത് തോണ്ടപ്പടി കൊച്ചുമോളെയാണ് (45)  തെരുവുനായ കടിച്ചത്. വീടിനു സമീപം വസ്ത്രം അലക്കിക്കൊണ്ടു നിൽക്കവേ റോഡിൽ കൂടി ഓടിവന്ന നായ കൊച്ചുമോളുടെ കാൽമുട്ടിനുതാഴെ കടിച്ചു മുറിവേൽപ്പിക്കുകയായിരുന്നു. നാലു പല്ലുകൾ കാലിൽ ആഴ്ന്നിറങ്ങിയിട്ടുണ്ട്. കൊച്ചുമോളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ തിരുവല്ല ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയ്ക്കായി നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com