ADVERTISEMENT

തുറവൂർ ∙ പഞ്ചായത്തിൽ ശുദ്ധജലത്തിനായി ജനങ്ങൾ നെട്ടോട്ടമോടുന്നു. കെൽട്രോൺ കവലയ്ക്കു സമീപം ജലജീവൻ പദ്ധതിക്കുവേണ്ടി പൈപ്പ് സ്ഥാപിക്കുമ്പോഴാണു ജപ്പാൻ പൈപ്പ് പൊട്ടിയത്. 5 ദിവസമായി കുടിവെള്ളമില്ലാതെ വലഞ്ഞിരിക്കുമ്പോഴാണ് വെള്ളം എത്തിയപ്പോൾ വീണ്ടും പൈപ്പ് പൊട്ടിയത്. മൂവാറ്റുപുഴയാറിൽ സ്ഥാപിച്ച കുഴലിൽ അറ്റകുറ്റപ്പണി നടത്തിയതിനാലാണു 5 ദിവസം തുടർച്ചയായി ജലവിതരണം നിലച്ചത്. 

നിലവിൽ അരൂരിൽ തുള്ളി വെള്ളം പോലും കിട്ടാത്ത സ്ഥിതിയാണ്. പൊട്ടിയ പൈപ്പ് നന്നാക്കുന്ന ജോലികൾ ആരംഭിച്ചു. ഇന്ന് വൈകിട്ട് അറ്റകുറ്റപ്പണികൾ പൂർത്തിയാകും. ജലജീവൻ പദ്ധതിക്കുവേണ്ടി പൈപ്പ് സ്ഥാപിച്ചപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അസാന്നിധ്യമാണ് പൈപ്പ് പൊട്ടാൻ കാരണമായത്. 

ജലവിതരണ പൈപ്പ് കടന്നുപോകുന്ന ഭാഗം അറിയാൻ പോലും കഴിയാത്ത തൊഴിലാളികളാണ് കുഴി എടുത്തത്.  ശുദ്ധജലം കിട്ടാത്തതിൽ അരൂരിൽ പ്രതിഷേധം അതിശക്തമാണ്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് കിലോമീറ്ററുകൾ ദൂരത്തിലാണ് ദേശീയപാതയോരത്തു കൂടി വെള്ളം ഒഴുകിയത്. കെൽട്രോൺ കവല മുതൽ തെക്ക് പെട്രോൾ പമ്പിന്റെ തെക്കു ഭാഗം വരെ വെള്ളം ഒഴുകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com