ADVERTISEMENT

ആലപ്പുഴ ∙ രാജ്യത്തു കോവിഡിന്റെ പുതിയ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴും കേരള കോവിഡ് ഡാഷ്ബോർഡ് പുതുക്കാതെ (അപ്ഡേറ്റ്) സർക്കാർ. സംസ്ഥാനത്തെ കോവിഡ് കേസുകൾ സംബന്ധിച്ച വിവരങ്ങൾ നാലുമാസമായി അപ്ഡേറ്റ് ചെയ്യുന്നില്ല. വിവരങ്ങൾ സുതാര്യമാക്കുമെന്നും ദിവസവും സൈറ്റ് അപ്ഡേറ്റ് ചെയ്യുമെന്നും പറഞ്ഞാണ് ഡാഷ്ബോർഡ് തുടങ്ങിയത്. എന്നാൽ, 2022 സെപ്റ്റംബർ 9നു ശേഷമുള്ള കോവിഡ് കേസുകളും മരണങ്ങളും വാക്സീൻ വിതരണത്തിന്റെ കണക്കുകളും ഉൾപ്പെടെയുള്ള വിവരങ്ങൾ ചേർത്തിട്ടില്ല.

രാജ്യത്തു പുതിയ കോവിഡ്‌ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വീണ്ടും മാസ്ക് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പക്ഷേ, ഇതു കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ കാര്യമായ നടപടികളില്ല. സംസ്ഥാനത്ത് വാക്സീൻ വിതരണം മുടങ്ങിയിട്ടും ദിവസങ്ങളായി. പുതിയ സ്റ്റോക് വാക്സീൻ ജില്ലകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും എന്നു നൽകുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com