ADVERTISEMENT

ലൈഫ് സർട്ടിഫിക്കറ്റ് നൽകണം: ആലപ്പുഴ∙ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡിന്റെ ജില്ല ഓഫിസ് മുഖേന അവശത പെൻഷൻ കൈപ്പറ്റുന്നവർ ഫെബ്രുവരി 10ന് അകം ജില്ല ഓഫിസിൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകണം. ലൈഫ് സർട്ടിഫിക്കറ്റ് നൽകാത്തവർക്ക് കുടിശിക പെൻഷൻ അനുവദിക്കില്ല. 0477 2241455

ഡ്രൈവർ പ്രായോഗിക പരീക്ഷ 27 മുതൽ

ആലപ്പുഴ∙ ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് രണ്ട് (എൽഡിവി) (നേരിട്ടും തസ്തിക മാറ്റം വഴിയും)- കാറ്റഗറി നം. 019/2021, 020/2021) തസ്തികയുടെ പ്രായോഗിക പരീക്ഷ 27, 28, 30, 31 തീയതികളിൽ ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിൽ രാവിലെ ആറ് മണി മുതൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ തിരിച്ചറിയൽ കാർഡ്, അഡ്മിഷൻ ടിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, പർട്ടിക്കുലേഴ്‌സ് എന്നിവ സഹിതം എത്തണം.

പ്ലേസ്മെന്റ് ഓഫിസർ

ചെങ്ങന്നൂർ ∙ ഗവ.ഐടിഐയിൽ കരാർ അടിസ്ഥാനത്തിൽ പ്ലേസ്മെന്റ് ഓഫിസറെ നിയമിക്കുന്നു. അഭിമുഖം നാളെ 11 ന് നടത്തും. ബിഇ/ബിടെക് ബിരുദവും എച്ച്ആർ/ മാർക്കറ്റിങ്ങിൽ എംബിഎയും ആണ് അടിസ്ഥാന യോഗ്യത. ഇംഗ്ലിഷിൽ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യവും പ്ലേസ്‌മെന്റ്‌/എച്ച്ആർ മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി: 35. വേതനം 20000 രൂപയും ഇൻസെന്റീവും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10ന് ഹാജരാകണം. 0479 2452210, 04792953150.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com