അമ്പലപ്പുഴ ∙ കഴിഞ്ഞ ദിവസം ശക്തമായ കടലാക്രമണത്തിൽ നീർക്കുന്നം തീരത്ത് 4 വീടുകൾ പൂർണമായും 5 വീടുകൾ ഭാഗികമായും തകർന്നു.പുതുവൽ സുഭാഷ്, അനി, അനീഷ്, ലതമ്മ എന്നിവരുടെ വീടുകളാണ് പൂർണമായി തകർന്നത്. ഗീതമ്മ, രവി, ബലസുധ, കുട്ടൻ, രഞ്ജിത്ത് എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽപെട്ട 9 വീടുകളിൽ വെള്ളം കയറി.
നാൽപതോളം വീടുകളുടെ പരിസരവും വെള്ളത്തിലായി. മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് പൊഴി മുറിച്ചുവിട്ടു.വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങളെ താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചു.തീരത്തെ കടൽക്ഷോഭ ബാധിത സ്ഥലങ്ങളിൽ വീടുകൾ സംരക്ഷിക്കാൻ ടെട്രാപ്പോഡുകൾ നിരത്തിത്തുടങ്ങിയതായി സ്ഥലം സന്ദർശിച്ച എച്ച്.സലാം എംഎൽഎ പറഞ്ഞു.
2 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു
ആലപ്പുഴ∙ ജില്ലയിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട കടൽക്ഷോഭത്തെ തുടർന്ന് അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ വടക്ക് വില്ലേജിൽ രണ്ട് ദുരിതാശ്വാസ ക്യാംപുകൾ ആരംഭിച്ചു.രണ്ടു ക്യാംപുകളിലായി 11 കുടുംബങ്ങളിലെ 50 പേർ താമസിക്കുന്നു.