ADVERTISEMENT

ആലപ്പുഴ ∙ ജില്ലയിൽ ആലപ്പുഴ ബീച്ച് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നതും വികസന സാധ്യതയുള്ളതുമായ ബീച്ചാണു മാരാരിക്കുളത്തേത്. നടക്കാനും ബീച്ച് ഗെയിംസിൽ ഏർപ്പെടാനുമുള്ള സാധ്യത നീളമേറിയ ബീച്ചിലുണ്ട്. ബീച്ചിന്റെ വൃത്തി കണക്കിലെടുത്ത് ഫൗണ്ടേഷൻ ഫോർ  എൻവയൺമെന്റ് എജ്യുക്കേഷൻ നൽകുന്ന ബ്ലൂ ഫ്ലാഗ് ലഭിക്കാൻ സാധ്യതയുണ്ട്. ബ്ലൂ ഫ്ലാഗ് ലഭിക്കുന്നതോടെ രാജ്യാന്തര ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി മാരാരിക്കുളം ബീച്ച് മാറും. എന്നാൽ ബ്ലൂ ഫ്ലാഗ് ലഭിച്ചാൽ കൂടുതൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് തടസ്സമാകാൻ ഇടയുണ്ട്.

മാരാരിക്കുളം ബീച്ച്

അടുത്തിടെ നടന്ന ‘മാരാരി’ ഫെസ്റ്റിവലിന്റെ ഭാഗമായി എല്ലാ കടകൾക്കും ഏകീകൃത രൂപം നൽകിയിരുന്നു. ജില്ലയിലെ മറ്റു ബീച്ചുകൾ ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങൾക്ക് മാതൃകയാക്കാവുന്ന തരത്തിലാണ് പ്രകൃതി സൗഹൃദ ഏകീകൃത രൂപം അവതരിപ്പിച്ചത്. അഡ്വഞ്ചർ റൈഡ്, വാട്ടർ സ്പോർട്സ് തുടങ്ങിയവയ്ക്കുള്ള സാധ്യത ഏറെയാണ്. കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലം ഇതിനകം കണ്ടെത്തിയിട്ടുണ്ട്. 

ബീച്ചിലെത്താൻ

ആലപ്പുഴയിൽ നിന്നെത്തുന്നവർ കലവൂർ കളിത്തട്ട് ജംക്‌ഷനിൽ നിന്ന് ഇടത്തേക്ക് പോയാൽ മാരാരിക്കുളം ബീച്ചിലെത്താം. ആലപ്പുഴ നഗരത്തിൽ നിന്ന് 15 കിലോമീറ്ററിൽ താഴെ മാത്രം ദൂരം.

ഭാവിയിൽ

ബീച്ചിനു സമീപത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് സ്ഥലം ഏറ്റെടുക്കണം. ഉന്നത നിലവാരത്തിലുള്ള നടപ്പാത, സൈക്കിൾ ട്രാക്ക് ഏകീകൃത സ്വഭാവമുള്ള കടകൾ തുടങ്ങിയവ നിർമിക്കണം. തീരദേശ പരിപാലന നിയമപ്രകാരം ബീച്ചിനു സമീപത്ത് സ്ഥിര നിർമാണങ്ങൾക്ക് പരിമിതിയുള്ളതിനാൽ ഇ ടോയ്‌ലറ്റുകൾ നിർമിക്കും. സ്പീഡ് ബോട്ട്, ജെറ്റ് സ്കൈയിങ്, ഫ്ലോട്ടിങ് ബ്രിജ്, ബനാന ബോട്ട് റൈഡ് തുടങ്ങിയവയും ബീച്ചിൽ എത്തും.

അർത്തുങ്കൽ ബീച്ച്

വർഷത്തോളമായി അടഞ്ഞു കിടന്ന അർത്തുങ്കൽ പാർക്ക് തുറക്കാനായതാണു സമീപ കാലത്തെ നേട്ടം. ജില്ലയിലെ ഏക കുട്ടവഞ്ചി സവാരി കേന്ദ്രം കൂടിയാണ് അർത്തുങ്കൽ പാർക്ക്. ഇവിടെ കയാക്കിങ് സാധ്യതയും ഉണ്ട്. എംഎൽഎ, എംപി ഫണ്ടുകളിൽ നിന്നായി രണ്ടര കോടിയോളം രൂപയുടെ പദ്ധതികളാണ് അർത്തുങ്കൽ ബീച്ചിലും സമീപത്തുമായി നടക്കാൻ പോകുന്നത്. വഴിയരികിലെ മത്സ്യവിൽപനക്കാരെ പുനരധിവസിപ്പിക്കാനും പദ്ധതിയുണ്ട്.

ബീച്ചിലെത്താൻ

തീരദേശ ഹൈവേയിൽ അർത്തുങ്കൽ പള്ളിയുടെ സമീപത്തായി പടിഞ്ഞാറേക്കുള്ള വഴിയിലൂടെ സഞ്ചരിച്ചാൽ അർത്തുങ്കൽ ബീച്ചിലെത്താം. ആലപ്പുഴ നഗരത്തിൽ നിന്ന് 25 കിലോമീറ്റർ ദൂരം.

ഭാവിയിൽ

ബീച്ചിനു സമീപത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ആ സ്ഥലത്ത് ഇന്റർലോക്ക് കട്ട പാകി പാർക്കിങ് സൗകര്യം ഒരുക്കും. ബീച്ചിലേക്കുള്ള വഴിയരികിലെ കടകൾ മറ്റൊരിടത്തേക്ക് മാറ്റും. അർത്തുങ്കൽ പള്ളിയുടെ ചരിത്രം കൂടി കണക്കിലെടുത്താകും കടകളുടെ രൂപം ഉൾപ്പെടെയുള്ളവ തീരുമാനിക്കുക. പള്ളിയിലേക്ക് എത്തുന്ന സഞ്ചാരികളെ ബീച്ചിലേക്ക് ആകർഷിക്കാനുള്ള നീക്കങ്ങളും നടത്തുമെന്ന് ഡിടിപിസി അധികൃതർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com