ADVERTISEMENT

എസി റോഡ്:ഗതാഗതം നിരോധിച്ചു: കുട്ടനാട് ∙ ആലപ്പുഴ- ചങ്ങനാശേരി (എസി റോഡ്) റോഡ് നവീകരണത്തിന്റെ ഭാഗമായി പാറക്കൽ ചെറിയ പാലത്തിന്റെ ഗർഡർ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ഇന്നു രാത്രി 10 മുതൽ നാളെ രാവിലെ 6 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ അമ്പലപ്പുഴ- തിരുവല്ല റോഡിലൂടെ തിരിഞ്ഞു പോകണം.

തീയതി നീട്ടി: ആലപ്പുഴ∙ ജവാഹർ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ് പ്രവേശനത്തിന് ഓൺലൈൻ റജിസ്ട്രേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 8 വരെ നീട്ടി. വിശദ വിവരങ്ങൾക്ക് https://navodaya.gov.in, https://cbseitms.rcil.gov.in/nvs

പിഎസ് സി എൻഡുറൻസ് ടെസ്റ്റ്: ആലപ്പുഴ∙ ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ (കാറ്റ. നം. 538/2019) തസ്തികയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2ന് എൻഡുറൻസ് ടെസ്റ്റ് നടത്തുന്നു. രാവിലെ 5 മുതൽ മാരാരിക്കുളം ക്ഷേത്രത്തിനു സമീപമുള്ള കസ്തൂർബ സ്മാരക വായനശാലയിലാണ് ടെസ്റ്റ്. ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡ്, അഡ്മിഷൻ ടിക്കറ്റ് എന്നിവ സഹിതം എത്തണം.

മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനം: ആലപ്പുഴ∙ സംസ്ഥാനത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ 2023-24 അധ്യയന വർഷം 5,6 ക്ലാസുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കൂടാത്ത രക്ഷിതാക്കളുടെ മക്കൾക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം www.stmrs.in എന്ന വെബ്സൈറ്റിൽ നിന്നോ പുന്നപ്രയിലെ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നിന്നോ ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. 7902544637

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com