ADVERTISEMENT

ചെങ്ങന്നൂർ ∙ നഗരസഭയിൽ ഇടനാട് പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാകുന്നു.രണ്ടാഴ്ചയായി രാത്രിയിൽ പ്രദേശത്തെ വിളകൾ വ്യാപകമായി നശിപ്പിക്കുകയാണ്. വെങ്ങോലിൽ പി.സി. രാജൻ, പള്ളിക്കൽ ബാബു എന്നിവരുടെ പുരയിടത്തിലെ മരച്ചീനിക്കൃഷി കാട്ടുപന്നികൾ പൂർണമായി നശിപ്പിച്ചു.

ഇടനാട് ഭാഗത്ത് വ്യാപകമായുള്ള കുറ്റിക്കാടുകളിൽ പകൽ സമയത്ത് കഴിയുന്ന കാട്ടുപന്നികൾ രാത്രിയിലാണ് തീറ്റതേടി കൃഷിയിടത്തിൽ ഇറങ്ങുന്നത്.ഒറ്റയ്ക്കും കൂട്ടായും വിഹരിക്കുന്ന പന്നികൾ ഇരുചക്ര വാഹന യാത്രികർക്കും പ്രഭാതസവാരിക്കാർക്കും ഭീഷണിയാകുന്നുണ്ട്. സമീപപ്രദേശമായ പുത്തൻകാവിലും ഈയിടെ കാട്ടുപന്നിശല്യം ഉണ്ടായി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com