ആലപ്പുഴ ജില്ലയിൽ ഇന്ന് (03-02-2023); അറിയാൻ, ഓർക്കാൻ

alappuzha-ariyan-map
SHARE

പോസ്റ്റ്മെട്രിക് ഹോസ്റ്റൽ പ്രവേശനം:ആലപ്പുഴ∙ വിദ്യാർഥിനികൾക്ക് പോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ പ്രവേശനത്തിനു പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സർക്കാർ/ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങൾ/ സർക്കാർ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളജുകൾ എന്നിവിടങ്ങളിൽ മെറിറ്റിലും റിസർവേഷനിലും പ്രവേശനം നേടിയ ഒബിസി/ഒഇസി/എസ്ഇബിസി/ഒബിസി(എച്ച്) വിഭാഗങ്ങളിൽപെട്ട വിദ്യാർഥിനികൾക്കാണ് അർഹത. കൂടുതൽ വിവരങ്ങൾക്ക് www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ് സൈറ്റുകൾ സന്ദർശിക്കാം. 0484 -2983130

അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സേർച് പരീക്ഷ:ആലപ്പുഴ∙ സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന്റെ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സേർച് ആൻഡ് ഡവലപ്‌മെന്റ് സ്‌കോളർഷിപ് പരീക്ഷ 11ന് ഉച്ചയ്ക്കു  രണ്ടു മുതൽ നാലു വരെ നടക്കും. 0475- 2222353, 94960 70335.

ഗതാഗതം നിരോധിച്ചു :ചെങ്ങന്നൂർ ∙ നഗരസഭയിലെ (മംഗലം സൗത്ത്) ആറാം വാർഡ് മിത്രപ്പുഴ ചുരക്കാട്ടുകടവ് വായനശാല റോഡിന്റെയും മംഗലം മാർത്തോമ്മാ ചർച്ച്  കോവേലിപ്പടി റോഡിന്റെയും ടാറിങ്  തുടങ്ങുന്നതിനാൽ ഇന്നു മുതൽ  ഈ റോഡിൽ കൂടിയുള്ള ഗതാഗതം നിരോധിച്ചു.

അധ്യാപകഒഴിവ്:ബുധനൂർ ∙ ഗവ. എച്ച്എസ്എസിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 4ന് 2ന്  നടക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS