ആലപ്പുഴ ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിയിൽ ബോട്ട് യാത്രയും ഉൾപ്പെടുത്തുന്നു. ഇതിനായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ ബോട്ട് ഉടമകളിൽ നിന്നു ജില്ലാ അടിസ്ഥാനത്തിൽ താൽപര്യപത്രം ക്ഷണിക്കാൻ അതതു ജില്ലാ ഓഫിസർമാരെ കെഎസ്ആർടിസി ചീഫ് ട്രാഫിക് മാനേജർ അധികാരപ്പെടുത്തി.
ഹൗസ്ബോട്ടുകൾക്കാണു മുൻഗണനയെങ്കിലും മറ്റുള്ള ബോട്ടുകളും പരിഗണിക്കുന്നുണ്ട്. കുറഞ്ഞത് 30 പേർക്കെങ്കിലും യാത്ര ചെയ്യാൻ സൗകര്യമുള്ള ബോട്ടുകളാണ് പരിഗണിക്കുന്നത്.താൽപര്യപത്രം ഈ മാസം 22ന് വൈകിട്ട് 3നകം നൽകാനാണ് നിർദേശം.