ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: പ്രതി പിടിയിൽ

arrested-shahed
ഷഹീദ്
SHARE

ചേർത്തല ∙ ചേർത്തലയിലെ പ്രമുഖ സഹകരണബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. ചേർത്തല തെക്ക് പഞ്ചായത്ത് 3ാം വാർഡിൽ തൈക്കൽ വെളിയിൽ ഷഹീദ് (52) ആണ് അർത്തുങ്കൽ പൊലീസിന്റെ പിടിയിലായത്. ഇയാൾ മൂന്നു മാസമായി ഒളിവിൽ കഴിയുകയായിരുന്നു. ചേർത്തലയിലെ പ്രമുഖ സഹകരണ ബാങ്കിൽ പ്യൂൺ തസ്തികയിലും എൽഡി ക്ലാർക്ക് തസ്തികയിലും ജോലി നൽകാമെന്ന് വാഗ്ദാനം .

ചെയ്ത് ചേർത്തല സ്വദേശികളായ രണ്ടുപേരിൽ നിന്നു 9ലക്ഷം രൂപയോളം വാങ്ങിയതായാണ് കേസ്.പണം നഷ്ടപ്പെട്ടവർ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തെ തുടർന്ന് മുണ്ടക്കയത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്.നിർധനരെ സഹായിക്കുന്ന ആളാണെന്നു തെറ്റിദ്ധരിപ്പിച്ചും പ്രമുഖരുമായി അടുപ്പമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. ചേർത്തല 11ാംമൈലിൽ ആക്രിക്കട നടത്തുന്നതിനിടെയാണ് പരാതിക്കാരുമായി അടുപ്പത്തിലായതും തട്ടിപ്പ് നടത്തിയതും. ഇയാളെ ചേർത്തല കോടതിയിൽ ഹാജരാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS